ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയന് മമ്മൂക്കയുടെ വോയ്സ് ഓവർ. സൂപ്പർ താരങ്ങൾ അടക്കമുള്ളവർ മറ്റ് സിനിമകൾക്ക് വേണ്ടി നരേഷൻ ചെയ്യുന്ന പതിവ് ഓടിയനിലൂടെ തുടരുകയാണ്. ഹരിഹരൻ – എം.ടി – മമ്മൂക്ക ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയ്ക്ക് വേണ്ടി മോഹൻലാൽ വോയ്സ് ഓവർ നൽകിയിരുന്നു. അടുത്തിടെ കുഞ്ചാക്കോ ബോബൻ നായകനായ ജോണി ‘ജോണി യെസ് അപ്പ’ എന്ന സിനിമയിലും ശബ്ദ സാന്നിധ്യമായി മമ്മൂക്ക ഉണ്ടായിരുന്നു. മേജർ രവി സംവിധാനം ചെയ്ത ‘1971 ബിയോണ്ട് ബോർഡേഴ്സ്’ എന്ന മോഹൻലാൽ ചിത്രത്തിലും മമ്മൂക്കയുടെ നരേഷൻ ഉണ്ടായിരുന്നു. മഞ്ജു വാര്യർ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒടിയൻ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്.