Connect with us

Hi, what are you looking for?

Latest News

ഒരു യമണ്ടൻ പ്രേമകഥ ഓഡിയോ ലോഞ്ച് ഏപ്രിൽ 20നു ദുബൈയിൽ

യമണ്ടൻ പ്രേമകഥ
ഗ്ലോബൽ ഓഡിയോ ലോഞ്ച് ദുബൈയിൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ ഒരു യമണ്ടൻ പ്രേമകഥയുടെ ഗ്ലോബൽ ഓഡിയോ ലോഞ്ച് ഈ വരുന്ന ഏപ്രിൽ 20നു ദുബൈയിൽ വച്ച് നടക്കും. ദുബൈയിലെ ഇബ്നു ബത്തൂത്ത മാളിൽ വച്ചാണ് ഓഡിയോ പ്രകാശനം. ദുൽഖർ തന്നെയായിരിക്കും ചടങ്ങിന്റെ പ്രധാന ആകർഷണം. മ്യൂസിക് ഡയറക്ടർ നാദിർഷ,  തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ,  ബിബിൻ ജോർജ്ജ്,  നായിക സംയുക്ത എന്നിവർക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. നാദിര്ഷയുടേതാണ് സംഗീതം. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ഒരു യമണ്ടൻ പ്രേമകഥ ഏപ്രിൽ 25നു തിയേറ്ററുകളിൽ എത്തും.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദുൽഖറിന്റെ ഒരു  മലയാളചിത്രം പ്രദർശനതിനെത്തുന്നത്. അതുകൊണ്ടുതന്നെ ദുല്ഖറിന്റെ ആരാധകർക്കൊപ്പം പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് യമണ്ടൻ പ്രേമകഥയ്ക്കായി കാത്തിരിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A