Connect with us

Hi, what are you looking for?

Latest News

ഒരു യമണ്ടൻ പ്രേമകഥ സെൻസറിങ് കഴിഞ്ഞു, ക്ളീൻ U, രണ്ടേ മുക്കാൽ മണിക്കൂർ

ഒരു യമണ്ടൻ പ്രേമകഥയ്ക്ക് ക്ളീൻ യു  സർട്ടിഫിക്കറ്റ് ; 2 മണിക്കൂർ 45 മിനിറ്റ്

ഒരിടവേളകയ്ക്കു ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ സാന്നിധ്യമറിയിക്കുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ സെൻസറിങ് കഴിഞ്ഞു.  രണ്ട് മണിക്കൂർ 44 മിനിറ്റും 56 സെക്കൻഡും ദൈർഘ്യമുള്ള ചിത്രത്തിന് ക്ളീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണൻ -ബിബിൻ ജോർജ്ജ് ടീമാണ്.
ദുൽഖർ നായകനാകുന്ന ചിത്രത്തിൽ സംയുക്താ മേനോൻ ആണ് നായിക.


സൗബിൻ ഷാഹിർ,  വിഷ്ണു ഉണ്ണികൃഷ്ണൻ,  ബിബിൻ ജോർജ്ജ്,  സലിം കുമാർ,  രൺജി പണിക്കർ,  സുരാജ് വെഞ്ഞാറമൂട്,  ധർമ്മജൻ ബോൾഗാട്ടി,  ഹരീഷ് കണാരൻ,  ദിലീഷ് പോത്തൻ,  ബൈജു,  അരുൺ കുമാർ,  നിഖില വിമൽ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
പി സുകുമാരൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. സംഗീതം നാദിർഷ.
ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന യമണ്ടൻ പ്രേമകഥ ഏപ്രിൽ 25നു തിയേറ്ററുകളിൽ എത്തും.
വേൾഡ് വൈഡ് റിലീസ് ആണ് ജിസിസി വിതരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A