നല്ല വായനാശീലവും നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി സാർ . ആരാധകർക്ക് ആരാധകരുടേതായ താത്പര്യങ്ങൾ ഉണ്ടാകും ലോകോത്തര നിലവാരമുള്ള നടനാണ് അദ്ദേഹം എന്ന കാര്യം ആളുകൾ ചിലപ്പോഴെങ്കിലും മറന്നു പോകുകയാണ്.
ഉണ്ട സിനിമയുടെ സാക്ഷാത്ക്കാരത്തിനായി മമ്മൂക്ക ഉൾപ്പടെ എല്ലാവരും ചെയ്ത പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. പാറകൾ നിറഞ്ഞൊരു പരിസര പ്രദേശമായിരുന്നു ചിത്രത്തിലെ പോളിങ് ബൂത്ത് ഉള്ള ലൊക്കേഷൻ. അത് കൊണ്ട് തന്നെ അവിടെ മൊത്തത്തിൽ ഭയങ്കരമായ ചൂടായിരുന്നു . ഒന്ന് വിശ്രമിക്കാൻ ഉള്ള സൗകര്യം പോലും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ദിവസങ്ങളോളം നമ്മൾ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. വയനാട്, കാസർകോഡ്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളി ലായിരുന്നു ഷൂട്ടിംഗ്. മമ്മൂക്കയെ സംബന്ധിച്ച് അദ്ദേഹം ഇത്രമാത്രം യാത്രകൾ നടത്തിയ മറ്റൊരു ചിത്രം കാണില്ല.
ചിത്രത്തിലെ അവസാന ഭാഗത്തെ സംഘട്ടനം രാവിലെ മുതൽ വൈകിട്ട് വരെ സമയമെടുത്ത് 3 ദിവസം കൊണ്ടാണ് ചെയ്തത്. നമ്മൾ എടുത്ത പ്രയത്നത്തിന്റെ ചുരുങ്ങിയ ഭാഗം മാത്രമേ റഹ്മാൻ എഡിറ്റ് ചെയ്ത് എടുത്തിട്ടുള്ളൂ. മമ്മൂക്കയാണെങ്കിൽ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. മമ്മൂക്കയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ സിനിമയിലേത് , അല്ലെങ്കിൽ മമ്മൂക്കയെ ഇങ്ങനെയൊരു പോലീസ് ഓഫീസറായി ഇതുവരെ കണ്ടിട്ടില്ല എന്നൊക്കെ പ്രേക്ഷകർ പറയുമ്പോൾ ഒരുപാട് സന്തോഷം. എന്നെ സംബന്ധിച്ച് മമ്മൂക്കയോപ്പം ഇതെന്റെ ആറാമത്തെ സിനിമയാണ്. ഡാഡികൂൾ, ബെസ്റ്റ് ആക്ടർ, ചട്ടമ്പിനാട്, സ്ട്രീറ്റ് ലൈറ്റ്, ഗ്രേറ്റ്‌ഫാദർ ഇതിലൊക്കെ മമ്മൂക്കയുമായി അധികം കോമ്പിനേഷൻ രംഗങ്ങൾ കുറവായിരുന്നു. മമ്മൂക്കയോടൊപ്പം കോമ്പിനേഷൻ രംഗം ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ്, അദ്ദേഹം പറഞ്ഞു തരുന്ന കാര്യങ്ങൾ ഒക്കെ അമൂല്യങ്ങളാണ്.
നല്ല വായനാശീലവും നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി സാർ . ആരാധകർക്ക് ആരാധകരുടേതായ താത്പര്യങ്ങൾ ഉണ്ടാകും ലോകോത്തര നിലവാരമുള്ള നടനാണ് അദ്ദേഹം എന്ന കാര്യം ആളുകൾ ചിലപ്പോഴെങ്കിലും മറന്നു പോകുകയാണ്. അനാവശ്യമായ സമ്മർദ്ദം ചെലുത്തുമ്പോഴാണ് അദ്ദേഹത്തിന് പലതും ചെയ്യേണ്ടി വരുന്നത്. നമ്മൾ എല്ലാരും അല്പമൊന്ന് ക്ഷമ കാണിച്ചാൽ ഇനിയും അദ്ദേഹത്തിൽ നിന്നും അവിസ്മരണീയമായ കഥാപാത്രങ്ങൾ ലഭിക്കും. നമ്മൾ കണ്ട തനിയാവർത്തനം, ആവനാഴി, ഒരു വടക്കൻ വീരഗാഥ, പാഥേയം, അമരം തുടങ്ങിയ ക്ലാസ്സിക്കുകൾക്കൊപ്പം വയ്ക്കാൻ പറ്റിയ ചിത്രങ്ങൾ ഇനിയും മമ്മൂട്ടി സാറിൽ നിന്നും പ്രതീക്ഷിക്കാം. ഇപ്പോൾ സമീപകാലത്തിറങ്ങിയ പേരൻപ്, യാത്ര എന്നീ ചിത്രങ്ങളിൽ ഒരു മലയാള നടനാണ് അന്യഭാഷകളിൽ പോയി അമുദവനായും വൈ,എസ്സ് ആർ ആയും വിസ്മയിപ്പിക്കുന്നത് . ഞാൻ അദ്ദേഹത്തെ ഭയങ്കരമായി ബഹുമാനിക്കുന്ന ആളാണ്. ഒരു യൂണിവേഴ്സിറ്റി ആയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്