മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് എം.ടി, ഹരിഹരൻ, മമ്മൂട്ടി ടീമിന്റെ ഒരു വടക്കൻ വീരഗാഥ. 1989 ൽ റിലീസ് ചെയ്ത വടക്കൻ വീരഗാഥയിലെ ചന്തു മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. അഭിനയ മികവ് കൊണ്ടും ശബ്ദ നിയന്ത്രണത്തിലെ കയ്യടക്കം കൊണ്ടും മമ്മൂട്ടി ചന്തുവിനെ അനശ്വരമാക്കി.ഒരു വടക്കൻ വീരഗാഥ യുടെ ഡിജിറ്റൽ വേർഷൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാർത്ത.ചിത്രത്തിന്റെ ഡിജിറ്റൽ വേർഷൻ റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള ആദ്യ പ്രദർശനം എം.ടി ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കും.എം.ടി യുടെ നിർമാല്യം 45 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്