Connect with us

Hi, what are you looking for?

Latest News

ഒരേസമയം മൂന്ന് ചിത്രങ്ങൾ; മെഗാസ്റ്റാർ വേറെ ലെവൽ

ഒരേസമയം മൂന്ന് ചിത്രങ്ങളാണ്   മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാം പടി.
ഉണ്ടയുടെ വയനാട്, കണ്ണൂർ ഷെഡ്യൂളുകൾ പൂർത്തിയാക്കി പത്തു ദിവസത്തെ ചൈനാസന്ദര്ശനം കഴിഞ്ഞ് തിരിച്ചെത്തിയ മമ്മൂട്ടി ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യന്ന ആഗസ്ത് സിനിമാസിന്റെ പതിനെട്ടാം പടിയിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. ജോൺ എബ്രഹാം പാലക്കൽ ആയി കിടു ലുക്കിലുള്ള മമ്മൂട്ടിയുടെ ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.

പതിനെട്ടാം പടി പൂർത്തിയാക്കിയശേഷം സജീവ് പിള്ളയുടെ തിരക്കഥയിൽ എം പത്മകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ തേർഡ് ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യും. ചാവേറുകളുടെ ചരിത്ര കഥ പറയുന്ന ഈ സിനിമയിൽ മമ്മൂട്ടിയുടെ  ശക്തമായ കഥാപാത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വേണു കുന്നംപള്ളിയാണ് നിർമ്മിക്കുന്നത്.


ഛത്തീസ്ഗഡിൽ ചിത്രീകരിക്കുന്ന ഉണ്ടയുടെ ക്ളൈമാക്സ് രംഗങ്ങളിലാണ് തുടർന്ന് മമ്മൂട്ടി അഭിനയിക്കുക.

ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രത്തിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഛത്തീസ്ഗഡിലേക്ക് പോകുന്ന കേരളത്തിൽ നിന്നുള്ള പോലീസ് ടീമിന്റെ ക്യാപ്റ്റനായാണ് മമ്മൂട്ടി എത്തുന്നത്. നിരവധി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഒരു പോലീസ് വേഷമാകും ഉണ്ടയിലേത്.

ഇതേസമയം ആരാധകർ ഏറെ കാത്തിരിക്കുന്ന മധുരരാജാ വിഷുവിനു തിയേറ്ററുകളിൽ എത്തുകയാണ്. 2010-ൽ ബോക്സോഫീസിനെ ഇളക്കിമറിച്ച പോക്കിരിരാജയിലെ രാജ എന്ന കഥാപാത്രത്തിന്റെ തുടർച്ചായി ഏതുന്ന  മധുരരാജാ ബോക്സ്ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനുള്ള വരവാണ്. പുലിമുരുകന് ശേഷം വൈശാഖ്  ഒരുക്കുന്ന ചിത്രം നെൽസൺ ഐപ് ആണ് നിർമ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A