നാലു ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്..
ഒരേ സമയം നാലു ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്. ഓണം സീസണ് മുന്നോടിയായി എത്തുന്ന ഈ സിനിമകൾ പലതും ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ളതാണ്. ചിത്രങ്ങളുടെ സ്വീകാര്യത അനുസരിച്ച് ഓണം സീസണും കവർ ചെയ്തേക്കാം. പ്രളയവും പേമാരിയും മൂലം റിലീസ് നീട്ടിയതാണ് പ്രത്യേക സീസൺ അല്ലാതിരുന്നിട്ടും ഇത്രയും ചിത്രങ്ങൾ ഒന്നിച്ചു റിലീസ് ചെയ്യാൻ ഇടയായത്.
റിലീസ് ചിത്രങ്ങളിലൂടെ :
പൊറിഞ്ചു മറിയം ജോസ്
വലിയ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ഒരു മാസ് എന്റെർറ്റൈനെറിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ഈ സിനിമയിൽ കാണാം. ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരുടെ പ്രകടനം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെറാകും ഈ ചിത്രം.
കുമ്പാരീസ്
പുതുമുഖങ്ങൾ അണിയിച്ചൊരുക്കുന്ന കുമ്പാരീസ് നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജാണ്. ഗുഡ് വിലിന്റെ ഏറ്റവും ചെറിയ ബജറ്റിലുള്ള ചിത്രമാണിത്. ക്വീൻ ഫെയിം അശ്വിൻ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കുമ്പാരീസ്. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്ബാരീസ് തികച്ചും കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നു.
മുഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള
ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രമാകുന്ന മിഹബ്ബത്തിൻ കുഞ്ഞബ്ദുള്ള പുതുമയുള്ള ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ഷാനു സമദ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ബാലു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രം.
വർഷങ്ങൾക്കുശേഷം തന്റെ ബാല്യകാലസഖിയെ അന്വേഷിച്ചു കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. ഒരു ഫീൽ ഗുഡ് റോഡ് മൂവി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്.
പട്ടാഭിരാമൻ
ട്രെയിലർ വിശ്വസിക്കാമെങ്കിൽ നല്ലൊരു കോമഡി എന്റെർറ്റൈനെർ ആകും ജയറാം നായകനാകുന്ന പട്ടാഭിരാമൻ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമ്മജൻ, പിഷാരടി, ഹരീഷ് കണാരൻ തുടങ്ങിയവർ ചിരിപ്പിക്കാനായി എത്തുന്നുണ്ട്.