തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
മൂന്നു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ സജീവമാണ് എം. പദ്മകുമാർ. 1989ൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനനയിച്ച ക്ലാസിക്കുകളിൽ ക്ലാസിക്കായി കരുതുന്ന” ഒരു വടക്കൻ വീരഗാഥയിൽ പ്രശസ്ത സംവിധായകൻ ഹരിഹരന്റെ സംവിധാനസഹായിയായി സിനിമാ ജീവിതം ആരംഭിച്ച എം. പത്‌മകുമാർ ആദ്യമായി സ്വതന്ത്ര സംവിധായകൻ ആവുന്നത് അമ്മക്കിളിക്കൂട് എന്ന സിനിമയിലൂടെയായിരുന്നു. അമ്മക്കിളിക്കൂട് മുതൽ ജോസഫ് വരെയുള്ള എം. പദ്‌മകുമാർ സിനിമകൾ എല്ലാം തന്നെ മലയാളസിനിമാപ്രേക്ഷകർക്കു പ്രിയപ്പെട്ടതും ആണ്. ക്ലാസ്സും മാസ്സും ഒരേ പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധായകൻ ആയ എം. പദ്മകുമാർ അണിയിച്ചൊരുക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആവുന്ന “മാമാങ്കം “എന്ന ബ്രഹ്‌മാണ്ഡ സിനിമക്കു വേണ്ടി വൻ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. ഒരു വടക്കൻ വീരഗാഥയിലൂടെ സിനിമാ ജീവിതം തുടങ്ങി മുപ്പതു വർഷങ്ങൾക്കു ശേഷം മാമാങ്കത്തിൽ എത്തി നിൽക്കുമ്പോഴുള്ള സിനിമാ യാത്രയെക്കുറിച്ചും ഒപ്പം മഹാമാമാങ്ക വിശേഷങ്ങളും മമ്മൂട്ടിടൈംസുമായി പങ്കു വെക്കുകയാണ് എം. പദ്മകുമാർ.
?മലയാളസിനിമാചരിത്രത്തിലെ ബിഗ്ബഡ്ജറ്റ്മൂവിയായ മാമാങ്കത്തെക്കുറിച്ച്
=നൂറ്റാണ്ടുകൾക്കു മുൻപ് തിരുനാവായ മണപ്പുറത്തു 12വർഷത്തിൽ അരങ്ങേറിയിരുന്ന മഹാ മാമാങ്കത്തെക്കുറിച്ച് ആണ് സിനിമയിൽ പറയുന്നത്. തങ്ങളിൽ നിന്ന്സാമൂതിരി പിടിച്ചെടുത്ത അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിനു വേണ്ടി മാമാങ്കം നടക്കുന്നിടത്തേക്കു അമ്പതിനായിരത്തിനടുത്തു വരുന്ന സാമൂതിരി പടയെ തോൽപ്പിച്ചു സാമൂതിരിയെ വധിക്കാൻ ആയി എത്തുന്ന നൂറിൽ താഴെ മാത്രം വരുന്ന വള്ളുവനാടൻ ചാവേറുകളുടെ ജീവിതം കൂടിയാണ് മാമാങ്കം പറയുന്നത്. അവസാനം ആയി തിരുനാവായ മണപ്പുറത്തു നടന്ന മാമാങ്കത്തെക്കുറിച്ചാണ് സിനിമയിൽ പറയുന്നത്.
? വള്ളുവയനാടിനെ വളരെ അടുത്തറിയുന്ന ആൾ എന്ന നിലയിലുള്ള അനുഭവം സിനിമയുടെ മേക്കിങ്ങിൽ ഗുണം ചെയ്തോ.
= തീർച്ചയായും, മാമാങ്കത്തെ പറ്റി ഭാരതപ്പുഴക്കു പല കഥകളും പറയാനുണ്ട്. നൂറ്റാണ്ടുകളായി നടന്നിരുന്ന എല്ലാ മാമാങ്കത്തിനും സാക്ഷിയായ ആ ഭാരതപുഴയുടെ തീരത്തോട് ചേർന്നു ജീവിച്ചയാൾ എന്ന നിലയിൽ ഉള്ള അനുഭവം ഒരു പ്ലസ് തന്നെയായിരുന്നു.
? മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കുന്ന മാമാങ്കത്തിലെ കഥാപാത്രത്തെക്കുറിച്ച്
= മമ്മൂക്കയുടെ കഥാപാത്രത്തെകുറിച്ചോ, കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഇതുവരെ എവിടേയും ഞങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.അതുസിനിമ പ്രദർശനത്തിനു എത്തുമ്പോൾ പ്രേക്ഷർ മനസിലാക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. എന്തായാലും ഒന്ന് ഉറപ്പിച്ചു പറയുന്നു മമ്മൂക്ക മുൻപ് പറഞ്ഞിട്ടുള്ളത് പോലെ തന്നെ അദ്ദേഹത്തിൻറ്റെ അഭിനയ ജീവിതത്തിലെ അവിസ്‌മരണീയ കഥാപാത്രം തന്നെയാവും മാമാങ്കത്തിലെ കഥാപാത്രം.
? വടക്കൻ വീരഗാഥയിലെ ചന്തുവിൽ നിന്ന് മാമാങ്കത്തിലെ കഥാപാത്രം വരെയെത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ
= ഒരു വടക്കൻ വീരഗാഥയിലെ ചന്തു, പഴശ്ശിരാജയിലെ കേരള വർമ്മ പഴശി തമ്പുരാൻ , ഇപ്പോൾ മാമാങ്കം. ഞാൻ വടക്കൻ വീരഗാഥ സമയത്തു കണ്ട മമ്മൂക്ക എങ്ങനെയായിരുന്നോ അതെ എനർജി മമ്മൂക്കയിൽ ഇപ്പോഴും ഉണ്ട്. ഒരു പക്ഷേ വടക്കൻവീരഗാഥയേക്കാളും, പഴശ്ശിരാജയേക്കാളും കൂടുതൽ ആക്ഷൻ മമ്മൂക്ക മാമാങ്കത്തിൽ ചെയ്തിട്ടുണ്ട്. ഒന്നുറപ്പിച്ചു പറയാം, നമുക്ക് എന്നും ഓർത്തു വെയ്ക്കാൻ കഴിയുന്ന കഥാപാത്രം തന്നെയാവും മാമാങ്കത്തിലേത്. എന്തെന്നാൽ ഒരു പാട് തലങ്ങൾ ഉള്ള ആ കഥാപാത്രത്തെ ഫുൾ എനർജിയിൽ ചെയ്തിട്ടുണ്ട് മമ്മൂക്ക.
? ഒരഭിമുഖത്തിൽ പറയുകയുണ്ടായി ഞാൻ രാജമൗലിയല്ല മാമാങ്കം ബാഹുബലിയും അല്ലെന്ന്. അപ്പോൾ അന്യഭാഷകളിൽ മാമാങ്കം കാണാൻ കാത്തിരിക്കുന്നവർക്ക് എത്തരത്തിലുള്ള വിഷ്വൽ ട്രീറ്റ്മെൻറ്റാവും ഫീൽ ആവുക
= തീർച്ചയായും ബാഹുബലിയുടെയും, മാമാങ്കത്തിൻറ്റേയും ഭൂമിക വ്യത്യസ്തമാണ്. ബാഹുബലി ക്രിയേറ്റ് ചെയ്ത ഒരു കഥയായിരുന്നെങ്കിൽ മാമാങ്കം ചരിതത്തിൽ നിന്നുള്ള ഒരു ഏടാണ്. ബാഹുബലി തുല്യ ശക്തരായ രാജാക്കൻമാർ തമ്മിലുള്ള പോരാട്ടം ആയിരുന്നെങ്കിൽ മാമാങ്കം ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം ആണ്. അതു കൊണ്ടൊക്കെ തന്നെ രണ്ടു സിനിമക്കും അതിൻറ്റെയായ വ്യത്യസ്തതകൾ ഉണ്ട്. അതു പാൻ ഇന്ത്യ തലത്തിൽ ഉള്ള പ്രേക്ഷകർ ഉൾക്കൊള്ളും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
? അമ്മക്കിളിക്കൂട് മുതൽ ജോസഫ് വരെയുള്ള സിനിമകളിൽ എല്ലാം ഒരു റിയലിസ്റ്റിക്ക് എലമെൻറ്റ് ഉണ്ട് ,ആദ്യമായി ഒരു ചരിത്ര സിനിമയെ സമീപിക്കുമ്പോൾ realistic approach വെല്ലു വിളിയായിരുന്നോ
=പാണൻമാർ പാടിയ പാട്ടുകളിൽ എല്ലാം ഒരു അതിഭാവുകത്യം ഉണ്ട്.എന്നാൽ വടക്കൻ വീരഗാഥയായാലും, പഴശ്ശിരാജയായാലും ഹരിഹരൻ സാർ ചെയ്തിരിക്കുന്നത് ഒരു റിയാലിസ്റ്റിക്ക് ആപ്പ്രോച്ചിലാണ്.ഇവിടെ മാമാങ്കം ആയാലും അതിഭാവുകത്വം നിറഞ്ഞ ഒരു സബ്ജെക്ട് തന്നെയാണ്.പക്ഷേ മേക്കിങ്ങിൽ ഡ്രാമയും, റിയലിസവും സമാസമം മിക്സ് ചെയ്ത് തന്നെയാണ് ചെയ്തിരിക്കുന്നത്, അത് തീർച്ചയായും സ്വീകരിക്കപ്പെടും എന്ന് കരുതുന്നു.
? മഹാ മാമാങ്കത്തിലെ ഏറ്റവും ഹൈലൈറ്റ് ആയി കരുതപ്പെടുന്ന യുദ്ധരംഗങ്ങളെക്കുറിച്ച്
= മാമാങ്കത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ ആയോധന മുറകൾ തന്നെയാണ്, അത് ഏറ്റവും നല്ല രീതിയിൽ ചിത്രീകരിക്കുന്നതിനു വേണ്ടി ഞങ്ങൾ പരമാവധി എഫർട്ട് എടുത്തിട്ടുണ്ട്, ബാക്കി പറയേണ്ടത് സിനിമ കാണുന്ന പ്രേക്ഷകർ ആണ്.
? മാമാങ്കം മാസ്സാണോ അതോ ക്ലാസാണോ
=പ്രേക്ഷകരെ ത്രിൽ അടിപ്പിക്കുന്ന മാസ്സും, സാറ്റിസ്‌ഫൈ ചെയ്യുന്ന ക്ലാസ്സും മാമാങ്കത്തിൽ ഉണ്ടാവും. മാമാങ്കം ക്ലാസ്സും, മാസ്സും ആയി പ്രേക്ഷകർക്കു ഫീൽ ചെയ്യും എന്ന് കരുതുന്നു.
? മാമാങ്കത്തെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് പറയാൻ ഉള്ളത്
= മാമാങ്കത്തെകാത്തിരിക്കുന്നവർ ഒരു മാമാങ്കത്തെ പ്രതീക്ഷിക്കുക,മറിച്ചു ഒരു ബാഹുബലിയോ, കെ.ജി.എഫോ പ്രതീക്ഷിച്ചു കൊണ്ട് തീയറ്ററിൽ വരരുത്. മാമാങ്കത്തിന് മാമാങ്കത്തിൻറ്റേതായ ഒരു ജെനുവിനിറ്റിഉണ്ട്,വേഗത ഉണ്ട്,സ്വഭാവം ഉണ്ട്അതെല്ലാം ഉൾക്കൊണ്ടുകൊണ്ട് പ്രേക്ഷകർ മാമാമാങ്കത്തെ സമീപിക്കണം. മാമാങ്കത്തെ ഒരിക്കലും മറ്റു സിനിമകളുമായി താരതമ്യം ചെയ്യരുത്.
