ഒരിടവേളയ്‌ക്കുശേഷം ജോഷിയും ദിലീപും ഒന്നിക്കുന്നു. ഓൺ എയർ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഒരു മാധ്യമ പ്രവർത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്.
പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റിനുശേഷം ജോഷി ഒരുക്കുന്ന ഈ ചിത്രത്തിന് നവാഗതരായ അരുൺ, നിരഞ്ജൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.
ജാഫേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ നിർമ്മിക്കുന്ന ഓൺ എയറിന്റെ ഷൂട്ടിങ് 2020 ജനുവരി അവസാനം തുടങ്ങും.
ലയൺ ആണ് ജോഷിയും ദിലീപും ഒന്നിച്ച അവസാന ചിത്രം. താരസംഘടസനയായ അമ്മയ്ക്കുവണ്ടി ജോഷി ഒരുക്കിയ ട്വന്റി 20 നിർമ്മിച്ചത് ദിലീപ് ആണ്.
ജോഷി ദിലീപ് കൂട്ടുകെട്ടിൽ പിറന്ന റൺവേ യുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവം എന്ന ചിത്രവും ഈ ടീമിന്റെതായി പ്ലാനിൽ ഉണ്ട്. ഉദയകൃഷ്ണയാണ് സ്ക്രിപ്റ്റ് ഒരുക്കുന്നത്.
സുഗീത് സംവിധാനം ചെയ്യുന്ന മൈ സാന്റയിൽ അഭിനയിക്കുകയാണ് ദിലീപ് ഇപ്പോൾ.
എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയൽ ആണ് ദിലീപിന്റേതായി ഇനി തിയേറ്ററിൽ എത്താനുള്ള ചിത്രം. ക്രിസ്മസിന് റിലീസ് പ്രതീക്ഷിക്കുന്ന ജാക്ക് ഡാനിയലിൽ ദിലീപിനൊപ്പം തമിഴ് നടൻ അർജുനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.