സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിൽ കണ്ണമ്മ എന്ന ആദിവാസി റോളിൽ ഗൗരി നന്ദ കയ്യടി ഏറെ വാരികൂട്ടിയിരിന്നു. ഒറ്റ ഡയലോഗില്‍ കോശിയുടെ ആണത്തത്തിന്‍റെ മുനയൊടിച്ച, കരുത്തുള്ള പെണ്ണായ കണ്ണമ്മയെ സിനിമ കണ്ടിറങ്ങിയവരാരും മറക്കില്ല. കോശിയുടെ ആണത്തത്തിന്റെ മുന ഒടിച്ച ആ സീനിനെ പറ്റി ഗൗരി പറയുന്നതിങ്ങനെ., ആ രംഗം ഇത്രത്തോളം വിജയമാകുമെന്ന് അപ്പോള്‍ കരുതിയിരുന്നില്ല. പക്ഷെ തിരക്കഥ വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു എന്തോ ഒരു ഫയറുണ്ടെന്ന്. ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് പൃഥ്വിരാജെന്ന നടനോടാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഞാന്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്തൊരു നടിയാണ്. ഇങ്ങനൊരു സീന്‍ ചെയ്യാന്‍ നിന്നു തന്ന രാജുവേട്ടനോട് നന്ദി പറയുകയാണ്.
ലോഹം, കനല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരി നന്ദ എന്ന നടി മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയ കഥാപാത്രമാണ് കണ്ണമ്മ. കഥാപാത്രമായി അഭിനയിക്കുകയായിരുന്നില്ല ഗൗരി, ജീവിക്കുകയായിരുന്നു. ചില കഥാപാത്രങ്ങൾ ചിലർക്ക് ഒരു വഴിത്തിരിവ് ആയി മാറാറുണ്ട്, അത്തരമൊരു കഥാപാത്രമാണ് ഗൗരിയുടെ കണ്ണമ്മ. ഇപ്പോൾ ഗൗരിയെ പലരും അറിയപ്പെടുന്നതും വിളിക്കുന്നതും കണ്ണമ്മ എന്നാണ്, ആ വിളിയിൽ സന്തോഷമുണ്ടെന്നും ഗൗരി പറയുന്നു. കണ്ണമ്മ എന്ന കഥാപാത്രം തന്നെ വിശ്വസിച്ചു നൽകിയ സച്ചി സാറിനാണ് ഗൗരി ആദ്യം നന്ദി പറയുന്നത്.
അട്ടപ്പാടിയിലെ ചിത്രീകരണം തനിക്ക് ഏറെ സന്തോഷം പകർന്ന ഒന്നാണ് എന്നാണ് താരം പറയുന്നത്. അട്ടപ്പാടിയെ കുറിച്ച് ഗൗരി പറഞ്ഞതിങ്ങനെ,
ഭയങ്കര രസമായിരുന്നു അവിടുത്തെ ചിത്രീകരണം. അട്ടപ്പാടി വളരെ ഭംഗിയുള്ളൊരു സ്ഥലമാണ്. ആ ഭംഗി അതുപോലെ തന്നെ ചിത്രത്തിന്‍റെ ഛായാഗ്രാഹകനായ സുദീപ് ക്യാമറിയില്‍ പകര്‍ത്തിയിട്ടുണ്ട്. ആ രംഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായാണ് ജേക്സ് സംഗീതമൊരുക്കിയിരിക്കുന്നത്. ക്യാമറയും സംഗീതവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്നതാണ്. എല്ലാം കൊണ്ടും പ്രകൃതി എന്താണെന്ന് അറിയാന്‍ അട്ടപ്പാടി പോലുള്ള സ്ഥലങ്ങളിലേക്ക് പോകണം. അവിടുത്തെ ജനങ്ങളും നല്ല സഹകരണമായിരുന്നു. രണ്ട് രണ്ടര മാസത്തോളം ഞങ്ങളവിടെയുണ്ടായിരുന്നു. ഭയങ്കര സഹായമായിരുന്നു എല്ലാവരും. തങ്ങളുടെ നാട് സിനിമയില്‍ വരുന്നതിന്‍റെ ആവേശത്തിലായിരുന്നു അവര്‍. ഇപ്പോള്‍ സിനിമയെ അവരാണ് ഏറ്റവും കൂടുതല്‍ ഏറ്റെടുത്തിരിക്കുന്നതും, ഞങ്ങളുടെ സിനിമ എന്നാണ് അവര്‍ പറയുന്നത്.
അയ്യപ്പൻ നായരായി ബിജു മേനോൻ തകർത്താടിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി ഓപ്പസിറ്റ് നിൽക്കുമ്പോൾ ആദ്യം അൽപ്പം പേടി തോന്നിയിരുന്നു എങ്കിലും പിന്നീട് എല്ലാവരുടെയും സഹായംകൊണ്ട് ആ പേടി ഒക്കെ മാറി.അയ്യപ്പന്‍ നായരും കണ്ണമ്മയും തമ്മീലുള്ള കെമിസ്ട്രി ഭയങ്കര രസമുള്ളതാണ്. ഒരുമിച്ചുള്ള സീനുകളില്‍ നിന്നും അവര്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്‍ഡിങ് എത്രമാത്രമുണ്ടെന്ന് വ്യക്തമാണ്. സിനിമ കണ്ട എല്ലാവരും രണ്ടു പേരുടേയും കെമിസ്ട്രിയെ കുറിച്ച് പറയുന്നു. ബിജു ചേട്ടന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം അദ്ദേഹം ഇത്രയും നാള്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. വളരെ ഭംഗിയായി, റോയായി അദ്ദേഹമത് ചെയ്തിരിക്കുന്നു. ക്ലെെമാക്സിലെ ആ ഫെെറ്റ് സീനിലൊക്കെ അദ്ദേഹം വളരെ കഷ്ടപ്പെട്ടിരുന്നു. അതിന്‍റെ റിസള്‍ട്ടാണ് സിനിമയില്‍ കാണാന്‍ സാധിക്കുന്നത്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. വളരെ ഹെല്‍പ്പ്ഫുള്ളായിരുന്നു അദ്ദേഹം.
സിനിമയെ വളരെ അധികം ഇഷ്ടപെടുന്ന ഒരാളാണ് ഗൗരി നന്ദ. കണ്ണമ്മയെ പോലുള്ള കഥാപാത്രങ്ങൾ ഇനിയും തന്നെ തേടി എത്തും എന്ന വിശ്വാസത്തിൽ ആണ് ഗൗരി നന്ദ.