എന്റെ ഏഴാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ പോയി കണ്ട ചിത്രം ഞാൻ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ രാക്ഷസ രാജാവ് ആയിരുന്നു. വാപ്പയുടെ കൈയും പിടിച്ചു ഞാനും അനിയനും കൊല്ലം കടയ്ക്കൽ അമൃത തിയേറ്ററിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ മമ്മൂക്കയുടെ ഒരു കട്ട് ഔട്ട് ആണ് എന്റെ കണ്ണിൽ പതിഞ്ഞത് . ആദ്യം ആയി തിയേറ്ററിന്റെ അകത്തു കയറിയ ആ അനുഭവം എന്റെ ജീവിതത്തിൽ ഒരു മുൾട്ടീപ്ലസ് തിയേറ്ററിൽ കയറിയാലും മറക്കാൻ കഴിയില്ല.
ചവിട്ടു പടികൾ കയറി അകത്തേക്കു എത്തിയതും ജിപ്സിയിൽ വന്നു ഇറങ്ങിയ മമ്മൂക്കയുടെ മുഖം (കൂടെ ഉള്ള പശ്ചാത്തല സഗീതം പറയണ്ടല്ലോ). പിന്നെ അങ്ങോട്ടു മമ്മൂക്കയുടെ ഒരു വൺ മാൻ ഷോ ആയിരുന്നു . മമ്മൂക്കയുടെ കോളനിയില്ലെ അടിച്ചു നിരത്തൽ ശരിക്കും അന്ന് തിയേറ്റർ പൂരപ്പറമ്പ് ആക്കി . ചെറു പ്രായത്തിൽ എല്ലാം കണ്ടു ഇരിക്കാനേ പറ്റുമായിരുന്നുള്ളു . (പക്ഷെ അതിന്റെ കലിപ് ഞാൻ രാജമാണിക്യം ഇറങ്ങിയപ്പോൾ തീർത്തു ). എങ്കിലും ആദ്യം ആയി തിയേറ്ററിൽ പോയി കണ്ട ഒരു സിനിമ അതും മമ്മൂക്കയുടെ, നല്ല പോല്ലേ ഇന്നും മിസ് ചെയ്യാറുണ്ട്. ചിത്രം കണ്ടു കഴിഞു വീട്ടിൽ പോകുമ്പോഴും രാമ നാഥനും അപ്പുവും ഡെയ്സി യും ഗുണ ശേഖരനും ആറ്റുവ അവറാച്ചനും മനസ്സിൽ ഉണ്ടായിരുന്നു .. മമ്മൂക്കയുടെ മികച്ച 10 പോലീസ് വേഷങ്ങൾ എടുത്താൽ രാക്ഷസ രാജാവ് ആദ്യത്തെ 5 എണ്ണത്തിൽ സ്ഥാനം ഉണ്ടാകും .