നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ബ്രദേഴ്‌സ് ഡേ കൊച്ചിയിൽ ആരംഭിച്ചു.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രായഗമാർട്ടിൻ എന്നിവരാണ് നായികമാർ. ഒരു പക്കാ കൊമേഴ്‌സ്യൽ എന്റെർറ്റൈനെർ ആയ ചിത്രം മാജിക് ഫ്രയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. 15 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
ഛായാഗ്രഹണം : ജിത്തു ദാമോദർ. നാദിർഷായുടെ വരികൾക്ക് 4 മ്യുസിക്‌സ് സംഗീതം പകരുന്നു. ഒരു കൊമേഴ്‌സ്യൽ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിൽ ഉണ്ടാകുമെന്ന് ഷാജോൺ പറഞ്ഞു.