കണ്ടാൽ ആരും ഒന്ന് ഞെട്ടി പോകും,താടി വളർത്തി മെലിഞ്ഞുണങ്ങിയ പൃഥ്വിരാജ്. ആ രൂപം മലയാളി പ്രേക്ഷകർ കാണാൻ ആരംഭിച്ചിട്ട് കുറച്ചായിരിക്കുന്നു. ആടുജീവിതത്തിലെ നജീബാവാൻ വേണ്ടിയുള്ള ആത്മബലി. ആത്മ സമർപ്പണത്തിന്റെ നിമിഷങ്ങൾ പക്ഷെ, തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഉപരിപ്ലവമായ കാര്യങ്ങൾക്കും അപ്പുറം കാണാമറയത്തോളം ഇനിയുമുണ്ട്. നജീബാവാൻ വേണ്ടി നാട് വിടുന്നതിനു മുൻപ് പ്രേക്ഷകരോട് പൃഥ്വി സംവദിക്കുന്നു. പൃഥ്വിരാജിന്റെ വാക്കുകളിലേക്ക്:
കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോൾ ഞാൻ സ്വയം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കിൽ, ഞാൻ ഇപ്പോൾ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാൻ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഞാൻ ഈ രണ്ട് കാരണങ്ങളാൽ രാജ്യം വിടുകയാണ്. ഒന്ന്, ഞാൻ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു, അതായത് ഷെഡ്യൂൾ ആരംഭിക്കുന്നതിനുമുമ്പ്. രണ്ട്, എന്റെ പരിവർത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്ക്രീനുകളിൽ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. അതെ, ഞാൻ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാൻ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാൻ എന്റെ സർവസ്വവും നൽകുന്നു. അടുത്ത 15 ദിവസങ്ങളിലും, തുടർന്ന് മുഴുവൻ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാൻ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാൻ എന്നെത്തന്നെ ബോധിപ്പിക്കും. ഈ ഘട്ടത്തിൽ, എന്റെ ഉള്ളിൽ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തിൽ. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാൻ കരുതുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നിൽ തകർന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം.
https://www.facebook.com/130302907024782/posts/2765463026842077/
താരത്തിന്റെ പോസ്റ്റിനു ഗംഭീര റെസ്പോൺസ് ആണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ആശംസകളുമായി ദുൽഖറും എത്തി.
Wishing you only the very best ! Please take extra care 🤗🤗🤗
— dulquer salmaan (@dulQuer) February 29, 2020
