Connect with us

Hi, what are you looking for?

Latest News

കായംകുളം കൊച്ചുണ്ണിക്ക് ബ്രഹ്മാണ്ഡ റിലീസ്, ഒക്ടോബർ 11നു ചിത്രം തീയ്യറ്ററുകളിൽ എത്തും.!!

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ബ്രഹ്മാണ്ഡ റിലീസ്. കേരളത്തിൽ മാത്രം ചിത്രം എത്തുന്നത് 320 ഓളം സ്‌ക്രീനുകളിൽ ആണ്. ഒക്ടോബർ 11 ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിന് എത്തും. കേരളത്തിൽ കാലത്ത് 8 മണിമുതൽ ചിത്രം പ്രദർശനം ആരംഭിക്കും. നിവിൻ പോളിക്കൊപ്പം വൻ താര നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇത്തിക്കരപ്പക്കിയായുളള മോഹൻലാലിന്റെ പോസ്റ്റററുകള്‍ക്കെല്ലാം നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി മോഹൻലാൽ വെത്യസ്ഥമാര്‍ന്നൊരു ലുക്കിലെത്തിയതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.

ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍ മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സ്‌കൂള്‍ ബസ് എന്ന സിനിമയ്ക്കുശേഷം റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 161 ദിവസം കൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിവിനൊപ്പം റോഷന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A