Connect with us

Hi, what are you looking for?

Latest News

കലാസദൻ ഉല്ലാസ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കും : തിരക്കഥാകൃത്ത് ഹരി പി നായർ

“രണ്ട് മാസത്തോളം മമ്മൂക്കയോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞു എന്നത് ഗാനഗന്ധർവൻ നൽകിയ ഭാഗ്യമാണ്.”

തിരക്കഥാകൃത്തായെത്തുന്ന രണ്ടാമത്തെ സിനിമയിൽ  തന്നെ  മലയാളത്തിന്റെ മഹാനടൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് ഹരി. പി.നായർ. ജനപ്രിയ ടെലിവിഷൻ ഷോകളിലെ അനുഭവ പരിചയം കൈമുതലായുള്ള ഹരി ‘പഞ്ചവർണത്തത്ത’ എന്ന സൂപ്പർ ഹിറ്റിന് ശേഷം രമേഷ് പിഷാരടിയുമൊരുമിച്ച് രചന നിർവ്വഹിക്കുന്ന ‘ഗാനഗന്ധർവ്വൻ’ പ്രദർശനത്തിനൊരുങ്ങുമ്പോൾ ഏറെ സന്തോഷത്തിലാണ്.

തയ്യാറാക്കിയത് : പ്രവീൺ ളാക്കൂർ


?   മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം ആഗ്രഹങ്ങളിൽ ഉണ്ടായിരുന്നോ?
 
 = ആഗ്രഹിച്ചിരുന്നു. കാരണം ഞാനും രമേശ് പിഷാരടിയും ധർമ്മജനുമൊക്കെ പത്ത് വർഷം മുൻപ് തന്നെ ടെലിവിഷൻ പരിപാടിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണ്. അന്ന് ഞങ്ങൾ ഒരുപാട് കഥകൾ ചർച്ച ചെയ്യുന്ന കൂട്ടത്തിൽ ചില കഥകളിൽ മമ്മുക്ക നായകനായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ അത് യാഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണ്.

? ഗാനഗന്ധർവ്വൻ എന്ന ഈ പ്രൊജക്ടിലേക്ക് താങ്കൾ എത്തിയതിനെക്കുറിച്ച്
       
 = ഞാനും പിഷാരടിയും കഥാചർച്ചകൾ നടത്തുന്ന കൂട്ടത്തിൽ ഈ സിനിമയുടെ കഥാതന്തു  ചർച്ച ചെയ്യുകയും വളരെ സാമൂഹ്യ  പ്രസകതി ഉള്ള ഒരു  വിഷയമുള്ളതിനാൽ ഇതൊരു തിരക്കഥയായി മാറ്റാം എന്ന് തീരുമാനിക്കുകയുമായിരുന്നു. ഇതിലെ കേന്ദ്രകഥാപാത്രം അവതരിപ്പിക്കാൻ അനുയോജ്യൻ മമ്മുക്കയാണെന്നും തോന്നി  അങ്ങനെയാണ് ഈ പ്രൊജക്ട തുടങ്ങുന്നത്.  

?  മമ്മൂക്കയുടെ കേന്ദ്ര കഥാപാത്രത്തെക്കുറിച്ച്?

= 400 ഓളം സിനിമകളിൽ  വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ   നമ്മെ  എന്നും വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂക്ക, ഉത്സവ പരിപാടികളിലും ഗാനമേളകളിലും അടിപൊളി പാട്ട് പാടുന്ന കലാസദൻ ഉല്ലാസായി
ഒരു വേറിട്ട കഥാപാത്രമായാണ് ഈ സിനിമയിൽ എത്തുന്നത്. ഉല്ലാസ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കും എന്നാണ് പ്രതീക്ഷ.

? ഗാനമേള എന്നത് ഒരു തലമുറയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ്. *ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ കഥാപശ്ചാത്തലം എങ്ങനെയാണ്

= ഉത്സവ പറമ്പുകളിലോ ക്ലബ്ബുകളുടെ പരിപാടികളുടെയോ ഒക്കെ ഭാഗമായി  ഗാനമേള എന്ന കലാരൂപം സൃഷ്ടിക്കുന്ന   ആവേശവും  ആരവവും  വളരെ വലുതാണ് . ഈ സിനിമയിൽ നമ്മൾ ചിത്രീകരിച്ചിട്ടുള്ളത് കലാസദൻ എന്ന ഒരു ഓർക്കസ്ട്ര  ട്രൂപ്പും   കലാസദൻ ഉല്ലാസ് അടക്കമുള്ള അതിലെ അംഗങ്ങളുടെ ജീവിതവുമാണ്.

? ഹാസ്യമായി ബന്ധപ്പെട്ട് ഒരുപാട് വർഷത്തെ പരിചയമുള്ള വ്യക്തിയാണ് താങ്കൾ. ഈ സിനിമയിൽ  ഹാസ്യത്തെ കൈകാര്യം ചെയ്തിട്ടുള്ളത് എങ്ങനെയാണ്….?

= ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയിട്ടുള്ള ഒരു സിനിമയായിരിക്കും ഗാനഗന്ധർവ്വൻ.  റിയലസ്റ്റിക്ക് കോമഡി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ്  ഹാസ്യം  കൈകാര്യം ചെയ്തിട്ടുള്ളത്.മമ്മുക്കയോടപ്പം മുകേഷ്, സിദ്ദീഖ്, സലീംകുമാർ, മനോജ് കെ ജയൻ ,മണിയൻപിള്ള രാജു, ധർമ്മജൻ, ഹരീഷ് കണാരൻ, കുഞ്ചൻ തുടങ്ങി  നിരവധി പേർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ കഥാപാത്രങ്ങളിലൊക്കെയും നർമത്തിന്റെ അംശങ്ങൾ കാണാൻ കഴിയും

? മമ്മൂക്കയുമായി സഹകരിച്ചപ്പോൾ

= മുൻപ് അദ്ദേഹത്തെ പല തവണ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്, പല ചടങ്ങുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്. ഏവർക്കും പ്രചോദനമായ ഒരു മഹത് വ്യക്തിത്വം എന്ന് എല്ലാ രീതിയിലും വിശേഷിപ്പിക്കാവുന്ന മലയാളത്തിന്റെ അഭിമാനം. രണ്ട് മാസത്തോളം മമ്മൂക്കയോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞു എന്നത് ഗാനഗന്ധർവൻ നൽകിയ ഭാഗ്യമാണ്. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അതിലുള്ള അറിവും അടുത്തറിയാൻ കഴിഞ്ഞു. “കലയുടെ കേളീ സദനം” എന്നാരംഭിക്കുന്ന ഈ സിനിമയിലെ ഒരു പാട്ട് ഞാനാണ് എഴുതിയത്. അത് കേട്ടിട്ട്  നന്നായിരിക്കുന്നു എന്ന് മമ്മൂക്ക പറഞ്ഞതു വലിയ സന്തോഷവും അഭിമാനവും നൽകി 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...