കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞ വയനാട് സ്വദേശിയായ സി.ആർ.പി.ഫ് ജവാൻ വസന്ത്കുമാറിന്റെ വീട്ടിൽ മമ്മൂട്ടി സന്ദർശനം നടത്തി ബാഷ്പാഞ്ജലി അർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മമ്മൂട്ടി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. മമ്മൂട്ടിട്ടിക്കൊപ്പം അബുസലീം, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും വസന്ത് കുമാറിന് ബാഷ്പാഞ്ജലി അർപ്പിച്ചു. രാജ്യ സേവനത്തിനിടെ ജീവൻ നഷ്ടമായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ നടന്ന യാത്ര സിനിമയുടെ വിജയാഘോഷത്തിൽ മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്.
പുൽവാമയിൽ ജവാന്മാർക്കെതിരെ ഉണ്ടായ ആക്രമണം അത്യന്തം ദുഃഖകരമാണെന്ന് മമ്മൂട്ടി നേരത്തെ ട്വിറ്ററിൽ കുറിച്ചിരിന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആക്രമണത്തിൽ പരുക്കേറ്റ ജവാന്മാർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യയുടെ വീരപുത്രന്മാർക്ക് സല്യൂട്ട് അർപ്പിച്ചാണ് മമ്മൂട്ടി തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്.
Extremely saddened to know about the attack on our jawans in Pulwama. My deepest condolences to the families. Hoping for a speedy recovery of the injured soldiers. Salute to the brave sons of India. #PulwanaAttack
— Mammootty (@mammukka) February 15, 2019
മെഗാതാരം ഇപ്പോൾ ഉണ്ട എന്ന തന്റെ പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവുമായി വയനാട്ടിൽ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് മമ്മൂട്ടി വസന്ത്‌കുമാറിന്റെ വീട്ടിലേക്ക് സന്ദർശനം നടത്തിയത്.