മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാർ. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നേരത്തെ ഓഗസ്റ്റിൽ ഷൂട്ടിങ് സ്റ്റാർട്ട് ചെയ്യാൻ തീരുമാനിച്ച ചിത്രം മമ്മൂട്ടിയുടെ തിരക്കുമൂലം നീണ്ടുപോവുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കും എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ഷാജി നടേശൻ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന് വേണ്ടി ഒരു അനിമേഷൻ ടീസർ തയ്യാറാക്കിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമ ഇപ്പോൾ. മമ്മൂട്ടിയുടെ ശബ്ദം ഉൾക്കൊള്ളിച്ചായിരിക്കും ടീസർ പ്രേക്ഷകരിലേക്ക് എത്തുക. ഓഗസ്റ്റ് സിനിമയുടെ തന്നെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ കൂടെ തീയ്യറ്ററുകളിൽ കുഞ്ഞാലി മരക്കാരിന്റെ ടീസർ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് ടീം ഓഗസ്റ്റ് സിനിമ. ശേഷം ടീസർ ഓൺലൈൻ മീഡിയാസിലും റിലീസ് ചെയ്യും. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേർന്നാണ് കുഞ്ഞാലിമരക്കാർ 4 നു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയും ഓഗസ്റ്റ് സിനിമയുടെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവന്തപുരത്ത് പുരോഗമിക്കുന്നു.
