മമ്മൂട്ടിയുടെ കുടുംബ ചിത്രങ്ങൾക്കും നാടൻ കഥാപാത്രങ്ങൾക്കും എക്കാലവും പിന്തുണ നൽകിയവരാണ് മലയാളായി കുടുംബ പ്രേക്ഷകർ. സേതു സംവിധാനം ചെയ്ത ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന മമ്മൂട്ടി ചിത്രവും കുടുംബ പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുകയാണ്. കുട്ടനാട്ടിലെ കൃഷ്ണപുരം എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഹരിയേട്ടൻ എന്ന കഥാപത്രമായി മമ്മൂട്ടി നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ വൻ താര നിരയും അണി നിരന്നിരിക്കുന്നു. നർമ രംഗങ്ങളും കുടുംബ ബന്ധങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളും ഹൃദ്യമായ ഗാനങ്ങളും ഒക്കെ ചേർന്ന ഒരു ക്‌ളീൻ ഫാമിലി എന്റെർറ്റൈനറാണ് കുട്ടനാടൻ ബ്ലോഗ് എന്നാണ് വിലയിരുത്തൽ. പ്രളയം കവർന്ന കുട്ടനാടിന്റെ മനോഹാരിത അഭ്രപാളികളിൽ അതിമനോഹരമായി വരച്ചിട്ടിരിക്കുന്ന ചിത്രം കൂടിയാണ് കുട്ടനാടൻ ബ്ലോഗ് . മിക്ക കേന്ദ്രങ്ങളിലും കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബ പ്രേക്ഷകരുടെ വൻ തിരക്കാണ് ചിത്രത്തിന് അനുഭപ്പെടുന്നത്. അങ്കിൾ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
