Connect with us

Hi, what are you looking for?

Latest News

കുട്ടനാടിന്റെ സ്വന്തം ഹരിയേട്ടനായി മമ്മൂട്ടി. ചിത്രത്തിന്റെ ട്രൈലെർ നാളെ വൈകീട്ട് ഏഴു മണിക്കെത്തും.!!

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലെ ട്രൈലെർ നാളെ 7 മണിക്ക് റിലീസ് ചെയ്യും. തിരക്കഥാകൃത്ത് സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.നേരത്തെ പുറത്ത് വിട്ട സോങ്ങും മികച്ച അപിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്

സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി വെയ്ന്‍ എത്തുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A