തങ്ങളുടെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ യ്ക്ക് ശേഷം ദുൽഖർ സൽമാനും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്.
മലയാളത്തിന്റെ കരിസ്മാറ്റിക് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമായ കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് പാലക്കാട് വെച്ച് നടന്നു.വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.
വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.
ദുൽഖർ നായകനായി അവസാനമായി മലയാളത്തിൽ ഇറങ്ങിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയാണ്. ചിത്രം ബോക്സോഫീസ് വിജയം നേടി. ഹിന്ദിയിൽ സോയാ ഫാക്ടർ, തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയാണ് ദുൽഖറിന്റെ റിലീസ് ആകാനുള്ള പുതിയ ചിത്രങ്ങൾ.