മലയാള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ നായകനായെത്തുന്ന കുറുപ്പ് ചിത്രീകരണം പൂർത്തിയായി. വർഷങ്ങൾക്കുമുൻപ് കേരളത്തെ ഒന്നനടങ്കം ഞെട്ടിച്ച ചാക്കോ വധക്കേസിലൂടെ കുപ്രസിദ്ധനായ, പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറിപ്പിൽ സുകുമാരക്കുറുപ്പായി ദുൽഖർ എത്തുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകാംക്ഷ. വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ദുൽഖറിന്റെ മാസ് പരിവേഷം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്.
https://mobile.twitter.com/KurupMovie?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പ് ബജറ്റിന്റെ കാര്യത്തിലും മറ്റു യുവതാര ചിത്രങ്ങളെ വെല്ലുന്നതാണ്.
ഇരുപത് കോടി ബജറ്റിൽ ഒരുങ്ങുന്ന കുറിപ്പിൽ ദുൽഖറിനൊപ്പം ടോവിനോ, ഇന്ദ്രജിത്, സണ്ണി വെയിൻ, തുടങ്ങിയ യുവ താരങ്ങളും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ദുബായ് അടക്കം അഞ്ചു ലൊക്കേഷനുകളിലായി 84 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.
ഡാനിയൽ സായൂജ്, KS അരവിന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മെയ് 23നു പ്ലേ ഹൗസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
