കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ – മോഹൻലാൽ ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇതിനെ പറ്റിയുള്ള സൂചനകൾ നൽകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കുളു-മണാലി എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ ഒരു ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിയിക്കുന്ന ഹിന്ദി തലക്കെട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയരുന്നത്.
“ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ… ദേശം 4കെ എച്ച് ഡി യുഗത്തിലേക്ക് കാല്‍വയ്പ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു”, എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.”
സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാലു വർഷത്തിന് ശേഷമാണു മോഹൻലാൽ തമിഴിലേക്ക് തിരിച്ചെത്തുന്നത്. 2014ൽ പുറത്തിറങ്ങിയ ജില്ലയാണ് മോഹൻലാൽ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. കമാൻഡോ ഓഫീസർ വേഷത്തിലാണ് സൂര്യ എത്തുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഗവേമിക് യു ആരിയാണ് ‘സൂര്യ 37’ന്‍റെ ക്യാമറ, കലാസംവിധാനം കിരണ്‍.സൂര്യയേയും മോഹൻലാലിനെയും കൂടാതെ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്. 10 ഓളം രാജ്യങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം.