മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘ഡ്രാമ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മഴക്കെടുതി കാരണം ട്രെയിലര്‍ റിലീസ് ചെയ്യില്ലെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരളത്തിന്റെ കണ്ണീര്‍മഴ തോര്‍ന്ന് പുലരി പിറന്നിട്ടേ ഡ്രാമ റിലീസ് ചെയ്യുള്ളൂവെന്ന് മോഹന്‍ലാല്‍ അറിയിച്ചു. നേരത്തെ കായംകുളം കൊച്ചുണ്ണിയുടെയും പടയോട്ടത്തിന്റെയും റിലീസ് മാറ്റിവെച്ചിരുന്നു.
വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ. ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു. രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാശരത്, അരുന്ധതി നാഗ് ബേബി ലാറ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
[smartslider3 slider=15]