മലയാള സിനിമാ ലോകം മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വരവേറ്റിരിക്കുന്ന ചിത്രമാണ് പേരന്പ്. നാഷണൽ അവാർഡ് ജേതാവ് റാം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഇതിനോടകം ഇന്ത്യയിലും വിദേശത്തുമായി വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ്. പത്താണ്ടിന് ശേഷമാണ് മമ്മൂട്ടി തമിഴിൽ ഒരു ചിത്രം ചെയ്തിരിക്കുന്നത്. 2016 ൽ ചിത്രീകരണം തുടങ്ങിയ ഈ ചിത്രം ഇന്ന് മുതൽ ലോക വ്യാപകമായി പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആദ്യ ഷോ പിന്നിടുന്നത് മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്ന ചിത്രം എന്നാണ് ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകർ വിധിയെഴുതുന്നത്.
കേരളത്തിൽ 115ൽ പരം സ്‌ക്രീനുകളിൽ ആയി ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് കേരളത്തിലെ വിതരണാവകാശം. ശ്രീ രാജ ലക്ഷ്മി ഫിലിംസിന്റെ ബാനറിൽ പി.എൽ തേനപ്പൻ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും, യുവൻ ശങ്കർ രാജ സംഗീതവും നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം തങ്കമീങ്കൾ സാധനയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. വരും നാളുകളിൽ ലോകം ഈ ചിത്രത്തെ വാഴ്ത്തപ്പെടും എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.
https://twitter.com/MMammoottyTimes/status/1091216237814779904?s=19