ഒരു മമ്മൂട്ടി സിനിമ പ്രേക്ഷകഹൃദയം കീഴടക്കിയാൽ ആ സിനിമ ബീക്സോഫീസും കീഴടക്കാൻ പിന്നെ അധികസമയം വേണ്ടിവരില്. ഇത് മലയാളത്തിൽ മമ്മൂട്ടിയ്ക്കു മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. മറ്റു പല താരങ്ങളുടെയും ക്ലാസ് ചിത്രങ്ങൾ / അല്ലെങ്കിൽ മികച്ചത് എന്ന് പേരുകേട്ട സിനിമകൾ ബോക്സോഫീസിൽ കാര്യമായി ഏശാറില്ല. അത്തരം താരങ്ങളുടെ ഹിറ്റ് ചിത്രങ്ങൾ പരിശോധിച്ചാൽ ‘തട്ടുപൊളിപ്പൻ പടങ്ങൾക്ക്’ ലഭിക്കുന്ന ബോക്സോഫീസ് സ്വീകാര്യതയുടെ നാലിലൊന്നുപോലും കളക്ഷൻ അവരുടെ ക്ലാസ് ചിത്രങ്ങൾക്ക് വരില്ല. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ക്ലാസ് എന്നോ മാസ് എന്നോ വേർതിരിവ് ബോക്സോഫീസിൽ ഉണ്ടാകാറില്ല. ഒരു മമ്മൂട്ടി സിനിമ മികച്ചതാണെന്ന അഭിപ്രായം വന്നാൽ; അല്ലെങ്കിൽ മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷകഹൃദയം കവർന്നാൽ അത് ബോക്സോഫീസിൽ പ്രതിഫലിക്കാതിരിക്കില്ല.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അങ്കിൾ എന്ന സിനിമ നേടുന്ന ബോക്സോഫീസ് വിജയം. ഈ സിനിമയിൽ ഒരു കട്ട മമ്മൂട്ടി ഫാനിനെ ആവേശം കൊള്ളിക്കുന്ന സീനോ ഹീറോ പരിവേഷമോ ഇല്ല. യുവാക്കളായ ആരാധകർക്ക് ഒരുപക്ഷേ ഈ സിനിമ അത്രകണ്ട് ഹരം കൊള്ളിക്കുന്നുമില്ല. പക്ഷേ കേരളത്തിലെ ക്ലാസ് ഓഡിയൻസിനെ സംബന്ധിച്ച് അവരുടെ ഫസ്റ്റ് ചോയ്സ് എന്നും മമ്മൂട്ടി തന്നെയാണ്. ഇവിടെയും ആ പ്രതിഫലനം കാണുന്നു..അങ്കിളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ക്ലാസ് ഓഡിയൻസ് എന്നതിനു പുറമേ സാധാരണ ഫാമിലി കൂടി ഈ സിനിമ ഏറ്റെടുത്തിരിക്കുന്നു എന്നതാണ് ആ പ്രത്യേകത. സമകാലിക കേരളം ചർച്ച ചെയ്യേണ്ട വലിയൊരു മെസേജ് ഈ ചിത്രത്തിലുണ്ട്. പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും പെണ്മക്കളും കേരള സമൂഹം മൊത്തമായും കണ്ടിരിക്കേണ്ട ഒരു സിനിമ. അതാണ് അങ്കിൾ
https://youtu.be/3DXTUCMblew
കേരളമൊട്ടുക്കും ഈ സിനിമ ചർച്ചയാകുന്നതും ബോക്സോഫീസിൽ ഈ സിനിമ നേടുന്ന വിജയവും ഈ ചിത്രം നൂറുശതമാനവും അർഹിക്കുന്നതാണ്. മെല്ലെ മെല്ലെ ബോക്സോഫീസിൽ കത്തിപ്പടരുകയാണ് ഈ ചിത്രം. ഞായറാഴ്ച കോഴിക്കോട് കൈരളിയിൽ അഭൂതപൂർവമായ ജനത്തിരക്ക് മൂലം ചിത്രം ശ്രീയിലും പ്രദർശിപ്പിച്ചുതുടങ്ങി.തൃശൂർ ശോഭാ ഇനോക്സിൽ അഞ്ചു പ്രദർശനങ്ങളായി വർദ്ധിപ്പിച്ചു. വടക്കാഞ്ചേരി താളത്തിൽ മൂന്നു ഷോയിൽ നിന്ന് നാലു ഷോ ആയി വർദ്ധിപ്പിച്ചു. ഇടപ്പള്ളി വനിതാ തിയേറ്ററിലും ഒരു ഷോകൂടി വർദ്ധിപ്പിച്ചു. പയ്യന്നൂർ ശാന്തിയിൽ നാലു ഷോ ആയിരുന്നത് അഞ്ചു ഷോ ആക്കി.
മൾട്ടിപ്ലക്സുകളിൽ അങ്കിൾ ഗംഭീര കളക്ഷനും മികച്ച അഭിപ്രായവും നേടി. മുന്നേറുകയാണ്. കൊച്ചി മൾട്ടിപ്ലക്സുകളിൽ നിന്ന് മാത്രമായി മൂന്നുദിവസം കൊണ്ട് പത്തുലക്ഷത്തിനുമേൽ കളക്ഷൻ വന്നു.
കേരളത്തിൽ നിന്ന് മൂന്നു ദിവസം കൊണ്ട് നാലു കോടിക്കുമേൽ കളക്ഷൻ നേടി. ചിത്രത്തെക്കിറിച്ചുള്ള മികച്ച മൗത്ത് പബ്ലിസിറ്റി ഈ സിനിമയ്ക്ക് വരും ദിവസങ്ങളിൽ കളക്ഷൻ വർദ്ധിക്കുമെന്നാണ് തിയേറ്റർ വൃത്തങ്ങൾ നൽകുന്ന സൂചന.
കാലിക പ്രസക്തമായ വിഷയം..ശക്തമായ തിരക്കഥ…മികവുറ്റ സംവിധാനം …മമ്മൂട്ടിയുടെ ഗംഭീര പ്രകടനം.
ഒരു സിനിമ മലയാളക്കര നെഞ്ചോട് ചേർക്കാൻ
ഇതിൽപരം എന്തുവേണം…?
