ഇയ്യോബിന്റെ പുസ്തകം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് വരത്തൻ. സുഹാസ്, ഷറഫ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം ഇതിനോടകം സൂപ്പർ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ഏഴു ദിവസം കൊണ്ട് തന്നെ കൊച്ചിൻ മൾട്ടിയിൽ ചിത്രം 50 ലക്ഷം പിന്നിട്ടു. CIA യ്ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് വരത്തൻ. നസ്രിയയും അമൽ നീരദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയായി ഐശ്വര്യയും എത്തുന്നു. ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷീൻ ശ്യാം സംഗീതവും നിര്‍വഹിചിരിക്കുന്നു. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിൽ തന്നെ ചിത്രം 10 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നു. ആദ്യ ദിനം 2 കോടി 85 ലക്ഷമാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ ആണ് ചിത്രം നേടിയത്.
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് തീവണ്ടി. ദി ഗ്രേറ്റ് ഫാദർ, കളി എന്നീ ചിത്രങ്ങൾക്ക് ശേഷം ഓഗസ്റ്റ് സിനിമ നിർമിച്ചിരിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോക്കൊപ്പം സംയുക്ത മേനോനാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രം റിലീസിന് മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞിരുന്നു. ജീവംശമായി എന്ന് തുടങ്ങുന്ന ഗാനം റിലീസിന് മുന്നേ തന്നെ യൂട്യൂബിൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഈ കഴിഞ്ഞ 7 നായിരുന്നു ചിത്രം തീയ്യറ്ററുകളിൽ എത്തിയത്. ആദ്യ പ്രദർശനം കഴിഞ്ഞത് തൊട്ടേ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്ത് 8ആം നാൾ ചിത്രം കൊച്ചിൻ മൾട്ടിയിൽ 50 ലക്ഷം പിന്നിട്ടു. കൂടാതെ ഈ വർഷം അതിവേഗം കൊച്ചിൻ മൾട്ടിയിൽ 1 കോടി പിന്നിട്ട ചിത്രം എന്ന റെക്കോർഡ് കൂടി തീവണ്ടി നേടി. ചിത്രം റിലീസ് ചെയ്ത് 4 വാരം പിന്നിട്ടിട്ടും മികച്ച കളക്ഷൻ നേടിയാണ് ചിത്രം മുന്നേറുന്നത്. മയനദിക്കു ശേഷം ടോവിനോയുടെ മറ്റൊരു സൂപ്പർഹിറ്റ് ആണ് തീവണ്ടി.
ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദേനി മമ്മൂട്ടിയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. പ്രശസ്ത ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയ ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് അബ്രാമിന്റെ സന്തതികൾ. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദറിനും മാസ്റ്റർ പീസിനും ശേഷം തീയ്യറ്ററുകളിൽ 100 ദിവസം പിന്നിട്ട ചിത്രം എന്ന ബഹുമതിയും അബ്രഹാമിന്റെ സന്തതികൾക്ക് നേടാൻ ആയി. ചിത്രം 9 ദിവസം കൊണ്ട് തന്നെ കൊച്ചിൻ മൾട്ടിയിൽ 50 ലക്ഷം പിന്നിട്ടു. 9 ദിവസം കൊണ്ട് 55 ലക്ഷത്തി 56 ആയിരം രൂപയാണ് ചിത്രം നേടിയത്. സിംഗിൾ സ്ക്രീനുകളിലും ചിത്രത്തിന് ഗംഭീര കളക്ഷൻ നേടാൻ ആയി. ദി ഗ്രേറ്റ് ഫാദറിന് ശേഷം കൊച്ചിൻ മൾട്ടിയിൽ 1 കോടി നേടാനും ചിത്രത്തിന് ആയി, പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. ഡെറിക് അബ്രഹാം എന്ന IPS ഓഫീസർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ആൻസൻ പോളും പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ജനുവരി 26 നാണ് പ്രദർശനത്തിന് എത്തിയത്. പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. സിംഗിൾ സ്ക്രീനുകളിലും മൾട്ടിയിലും ചിത്രത്തിന് ഗംഭീര കളക്ഷൻ നേടാൻ ആയി. ചിത്രം റിലീസ് ചെയ്ത് 9 ദിവസം കൊണ്ട് തന്നെ കൊച്ചിൻ മൾട്ടിയിൽ 50 ലക്ഷം പിന്നിട്ടു. 9 ദിവസംകൊണ്ട് 55.5 ലക്ഷം നേടാൻ ചിത്രത്തിനായി. കൊച്ചിൻ മൾട്ടിയിൽ ചിത്രം 1 കോടിക്ക് മേലെ നേടുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രിത്വിരാജിനെയും പർവതിയെയും പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കൂടെ. സൂപ്പർ ഹിറ്റ് മാറാട്ടി ചിത്രം ഹാപ്പി ജേർണിയുടെ റീമക്ക് ആണ് ചിത്രം. രജപുത്രയുടെ ബാനറിൽ m.രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം നസ്രിയ തിരിച്ചു വന്ന ചിത്രം കൂടിയാണ് കൂടെ. സിംഗിൾ സ്‌ക്രീനുകളിൽ വേണ്ട ശ്രദ്ധ നേടാൻ ചിത്രത്തിന് ആയില്ലെങ്കിലും മൾട്ടി പ്ലക്‌സുകളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. 9 ദിവസം കൊണ്ട് തന്നെ ചിത്രം കൊച്ചിൻ മൾട്ടിയിൽ 50 ലക്ഷം നേടി. 53 ലക്ഷത്തി 46 രൂപയാണ് 9 ദിവസം കൊണ്ട് ചിത്രം നേടിയത് കൂടാതെ 1 കോടിക്ക് മേൽ കൊച്ചിൻ മൾട്ടിയിൽ ചിത്രം നേടുകയും ചെയ്തു.