ഇത് ഒരു കൊലകൊല്ലി മരണമാസ് ഐറ്റം തന്നെ ! ഈ പലിശക്കാരൻ തിയേറ്ററുകൾ അടിച്ചു തൂഫാനാക്കും… മാസ്സിൽ ഒരു കൊടുങ്കാറ്റ് ആണ് ഈ ഷൈലോക്ക്… അടുത്തകാലത്തൊന്നും ഇത്രയ്ക്കും മാസ് ആയ ഒരു ടീസർ കണ്ടിട്ടില്ല എന്ന് ഹേറ്റേഴ്‌സ് പോലും സമ്മതിക്കുന്നു… മമ്മൂട്ടിയുടെ വിളയാട്ടങ്ങൾക്കു മുൻപിൽ ലിന്റോ കുര്യന്റെ സൂപ്പർ കട്ട്സ്… കിടുക്കി എന്ന് പറഞ്ഞാൽ പോരാ.. ഇതൊരു ഒന്നൊന്നര മാസ് കാ ബാപ്….
മമ്മൂട്ടിയെ ഇത്രയും എനെർജെറ്റിക് ആയി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഷൈലോക്ക് ആയി മമ്മൂട്ടി പൊളിച്ചടുക്കും എന്ന് തന്നെയാണ് ടീസർ വിളിച്ചുപറയുന്നത്. മാസിന്റെ എക്സ്ട്രീം പരിവേഷം എന്ന് വേണമെങ്കിൽ പറയാം. 2020 ൽ ബോക്സോഫീസിനെ പിടിച്ചുകുലുക്കികൊണ്ടാകും മെഗാസ്റ്റാറിന്റെ തുടക്കം.
ഗുഡ് വിൽ എന്റര്ടെയിന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് 2020 ജനുവരി അവസാനം തിയേറ്ററുകളിൽ എത്തും. നവാഗതരായ അനീഷ് മുഹമ്മദ്, ബിപിൻ മോഹൻ എന്നിവരുടേതാണ് തിരക്കഥ. പ്രശസ്ത തമിഴ് നടൻ രാജകിരൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടി ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തിലെ നായിക. ഒരേ സമയം മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച ഈ സിനിമ കുബേരൻ എന്ന പേരിലാണ് തമിഴിൽ എത്തുന്നത്.