കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേയുള്ളു എന്നറിയിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സിപിസി പുരസ്‌കാരവേദിയിലാണ് മിഥുന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിലാണ് മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഒരു പോസ്റ്ററും അന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.
#KottayamKunjachan is Back😎😎#KottayamKunjachan2 @mammukka 😎😎 pic.twitter.com/0NRxe8QQ71
— Megastar Addicts (@MegastarAddicts) March 14, 2018
1990ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയെ നായകനാക്കി ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടിയുടെ ഒരു ബ്രഹ്മാണ്ഡ കോമഡി എന്റർറ്റൈനെർ ആയിരുന്നു കോട്ടയം കുഞ്ഞച്ചൻ. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയേക്കും എന്നാണ് സൂചന. മമ്മൂട്ടി ഇപ്പോൾ ഉണ്ടയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ടയുടെ ഷെഡ്യൂൾ തീർന്നതിനു ശേഷം താരം മാമാങ്കത്തിൽ ജോയിൻ ചെയ്യും.
പ്രിൻസിപ്പളാ ഏത് പ്രിൻസിപ്പാള്‍.. ഞാൻ കോട്ടയം കുഞ്ഞച്ചൻ ആടാ…. KD 😄
28 Years Of #KottayamKunjachan 🤗 Coming Soon #KottayamKunjachan2 🤗🤗 pic.twitter.com/kAvVJwEexu
— Anto Joseph (@IamAntoJoseph) March 15, 2018