മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കൊണ്ട് ഇന്നും ആരാധകരുള്ള കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത വലിയ ആവേശമാണ് സൃഷ്ടിച്ചത്.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ – 2വിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു. നല്ല ഒരു തുകയ്ക്ക് ചിത്രത്തിന്റെ റീമേയ്ക്ക് റൈറ്റ് ബന്ധപ്പെട്ടവരിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും കരാർ ഒപ്പിട്ടിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. കഥയെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായും ടർബോ പീറ്റർ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്നത് കോട്ടയം കുഞ്ഞച്ചൻ – 2 ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ ഡേറ്റ് ലഭിക്കുന്നത് അനുസരിച്ച് സിനിമ ആരംഭിക്കുമെന്നും വിജയ് ബാബു പറഞ്ഞു