Connect with us

Hi, what are you looking for?

Latest News

കോട്ടയം നസീർ സംവിധായകനാകാനൊരുങ്ങുന്നു

നാദിർഷ, രമേശ് പിഷാരടി എന്നിവർക്ക് ശേഷം മിമിക്രി, സ്റ്റേജ്, ടെലിവിഷൻ രംഗത്തു നിന്ന് സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് കോട്ടയം നസീർ. സ്വന്തം തിരക്കഥയിൽ അടുത്ത വർഷം സിനിമ ഒരുക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഭിനയ രംഗത്ത് സജീവമായ അദ്ദേഹം പോയ വർഷം 17 സിനിമകളിൽ അഭിനയിച്ചിരുന്നു. മീസാന്‍, ഇപ്പോഴും എപ്പോഴും സ്തുതിയായിരക്കട്ടെ,പൂവള്ളയില്‍ കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് കഴിഞ്ഞു. ഒരു മികച്ച ചിത്രകാരൻ കൂടിയായ കോട്ടയം നസീർ അടുത്തിടെ ‘കുട്ടിച്ചൻ’ എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു.ജാഫര്‍ ഇടുക്കി,പാര്‍വതി, മായ, മറിയ എന്നിവരാണ് ഇതിലെ അഭിനേതാക്കള്‍. താൻ സംവിധാനം ചെയ്യുന്നത് നല്ലൊരു കൊമേര്‍ഷ്യല്‍ പടമായിരിക്കുമെന്നു സൂചിപ്പിച്ച നസീർ ഇപ്പോഴത്തെ സാമൂഹിക വിഷയങ്ങള്‍ പരാമർശ വിഷയമാകുന്ന നർമം കലർന്ന ജീവിതഗന്ധിയായ ഒരു സിനിമയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചു. സിദ്ദിഖ് ലാൽ സിനിമകളുടെ ആരാധകനായ കോട്ടയം നസീറിൽ നിന്ന് മികച്ച സിനിമകൾ ലഭിക്കുമെന്ന് പ്രത്യാശിക്കാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A