Connect with us

Hi, what are you looking for?

Star Chats

കോമഡി തന്നെയാണ് ഹൈലൈറ്റ് : ചിൽഡ്രൻസ് പാർക്കിനെ കുറിച്ച് സംവിധായകൻ ഷാഫി

ഷാഫി റാഫി ടീമിന്റെ ചിൽഡ്രൻസ് പാർക്ക് നാളെ തിയേയറ്ററുകളിൽ എത്തുകയാണ്. 

പുതിയ സിനിമയുടെ  വിശേഷങ്ങൾ ഷാഫി മമ്മൂട്ടി ടൈംസുമായി  പങ്കുവെക്കുന്നു …

താങ്കളുടെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലവും താരനിരയുമാണല്ലോ പുതിയ സിനിമയായ ചിൽഡ്രൻസ് പാർക്കിൽ . എങ്ങനെയാണ് ഈ സിനിമയിൽ എത്തിച്ചേർന്നത് ?

വിഷ്ണുവിനെ നായകനാക്കി കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരുന്നു ആദ്യം ചെയ്യാൻ വേണ്ടി പ്ലാൻ ചെയ്തിരുന്നത് .പ്രളയം വന്നത് കാരണം ആ സിനിമയുമായി മുൻപോട്ട് പോകാൻ സാധിച്ചില്ല .റാഫിക്ക മുൻപേ എഴുതിവെച്ച ആ സിനിമയുടെ കഥ മാറ്റി ഈ സിനിമയിലേക്ക് എത്തുകയായിരുന്നു .
എല്ലാവരും കരുതുന്ന പോലെ ഇത് ഭയങ്കരമായ വ്യത്യസ്തതയുള്ള സിനിമയൊന്നുമല്ല . എന്റെ സ്ഥിരം ജോണറിലുള്ള തരം സിനിമയാണ് ഇതും .

താങ്കളുടെ മറ്റ് സിനിമകളിൽ നിന്ന് ഈ സിനിമ എങ്ങനെ വേറിട്ട് നിൽക്കുന്നു ?

ചെറു നർമ്മങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത് .കുട്ടികളുടെ സിനിമയല്ലെങ്കിലും കുട്ടികൾക്ക് നല്ല പ്രാധാന്യമുള്ള സിനിമയാണ് .3 ചെറുപ്പക്കാർ ഒരു ചിൽഡ്രൻസ് പാർക്കിൽ എത്തിപ്പെടുന്നതാണ് ഇതിവൃത്തം . അൻപതോളം കുട്ടികൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് .

ഗാനങ്ങൾ ?

ഹരിനാരായണൻ വരികളെഴുതി അരുൺ രാജിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങുന്ന 4 പാട്ടുകൾ ഉണ്ട് ഈ സിനിമയിൽ  . ക്യാമറ ഫൈസൽ അലിയും ആർട്ട് ഡയറക്ഷൻ അർക്കനുമാണ് . ഇവർ ആദ്യമായിട്ടാണ് എന്റെ കൂടെ .

ഷാഫി- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ചിൽട്രൻസ് പാർക്ക്. ഇതിൽ ഒട്ടുമിക്ക കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത് പുതിയ തലമുറയിൽ ഉള്ളവരാണ്. ഇങ്ങനെ ഒരു പടം ചെയ്യുമ്പോൾ എന്തായിരുന്നു താങ്കളുടെ എക്സ്പീരിയൻസ് ?

ഓരോ കാലഘട്ടം കഴിയുമ്പോഴും അഭിനയത്തിന്റെ രീതി മാറും. പുതിയ കുട്ടികളുടെ പെർഫോമൻസിന്റെ രീതി മാറും.നേരത്തെ സിനിമയിലുള്ളവരെ പോലത്തെ തന്നെയാണ് ഇപ്പോഴത്തെ പിള്ളേരും , എല്ലാവരും നല്ല ഫ്രണ്ട് ലിയാണ്. യാതൊരു വിധ ഈഗോ പ്രശ്നങ്ങളും ഇല്ലാതെ ജോലി ചെയ്യുന്ന ഒരു മേഖലയാണ് മലയാള സിനിമ. അത് പുതിയ തലമുറയിലുള്ളവരും കാത്ത് സൂക്ഷിക്കുന്നുണ്ട്. അത് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles