ഏറെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ടീസർ എത്തി. മമ്മൂട്ടി ഡെറിക്ക് അബ്രഹാം എന്ന IPS ഓഫീസർ ആയാണ് ചിത്രത്തിൽ എത്തുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രം ഒരു സ്റ്റൈലിഷ് എന്റെർറ്റൈനെർ ആയിരിക്കും എന്ന് സംവിധായകൻ ഷാജി പാടൂർ നേരത്തെ മമ്മൂട്ടി ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ സിദ്ദിഖ്, കനിഹ, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, കലാഭവൻ ഷാജോൺ, ആൻസൻ പോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ തടത്തിൽ ജോർജും, ജോബി ജോർജും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂൺ 16ന് ഈദ് റിലീസ് ആയി ചിത്രം തീയ്യറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ ആദ്യ ടീസർ കാണാം
Watch Official Teaser Of #AbrahaminteSanthathikal 🙂https://t.co/dpjVrJ3opy pic.twitter.com/pynKbrTSEZ
— Anto Joseph (@IamAntoJoseph) June 11, 2018