കൊച്ചി : കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിർമ്മിക്കുന്ന ബോധവൽക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ നിർവ്വഹിച്ചു .
ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കുന്ന 9 ലഘു ചിത്രങ്ങളിൽ മമ്മൂട്ടി , മഞ്ജു വാര്യർ , ഫഹദ് ഫാസിൽ , മംമ്ത മോഹൻദാസ് , കുഞ്ചൻ , അന്ന രാജൻ , ജോണി ആന്റണി , മുത്തുമണി തുടങ്ങിയ താരങ്ങൾ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു . സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത് .
ചലച്ചിത്ര പ്രവർത്തകരായ സോഹൻ സീനുലാൽ , ലിയോ തദേവൂസ് , അരുൺ ഗോപി , സിദ്ധാർത്ഥ ശിവ , മുത്തുമണി , ശ്രീജ , ബൈജുരാജ് ചേകവർ , ജോസഫ് നെല്ലിക്കൻ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച് സിജോയ് വർഗ്ഗീസ് , എ കെ വിനോദ് , കുമാർ നീലകണ്ഠൻ , അപ്പുണ്ണി , ഷെൽട്ടൻ , പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു .
ഛായാഗ്രഹണം – മഹേഷ് രാജ് , സുധീർ സുരേന്ദ്രൻ , മുകേഷ് മുരളീധരൻ , സംഗീതം – രാഹുൽ രാജ് , എഡിറ്റേഴ്സ് – സൂരജ് ഇ എസ് , കപിൽ ഗോപാലകൃഷ്ണൻ , റിയാസ് കെ ബി , കല – ജോസഫ് നെല്ലിക്കൻ,
വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , സഹായി – അനൂപ് ബുദ്ധ ,
ചമയം – റോണക്സ് സേവ്യർ , സഹായികൾ – എബി കുരീക്കാട് , വിനോയ് , കേശാലങ്കാരം -സീമാ ഹരിദാസ്
കളർ ഗ്രെഡിങ് – ലിജു പ്രഭാകർ , ശ്രീകുമാർ , നിശ്ചല ഛായാഗ്രഹണം – ഇക്കുട്ട്സ് രഘു ആലുവ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ് , പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ജാഫർ ,
ആർട്ട് അസിസ്റ്റൻസ് –
വിജോ കണ്ണാമ്പിള്ളി ,മണി , കുട്ടൻ , അപ്പു , കുഞ്ഞ് .
പ്രൊഡക്ഷൻ അസിസ്റ്റൻസ് –
ഉണ്ണി കൊടുങ്ങല്ലൂർ , വിജീഷ് .
ഗതാഗതം – ഇബ്രാഹിം കപ്പിത്താൻ
യൂണിറ്റ് എ സി എസ് , കേമറ – എ സി എസ് & സിനി ഫോക്കസ് .
ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രേക്ഷകരിലെത്തും .
