ഖത്തർ മമ്മൂട്ടി ഫാൻസ് അസോസിയേഷന് ഇനി പുതിയ സാരഥികൾ.പ്രസിഡന്റായി ജിൻഷാദ് ഗുരുവായൂരും സെക്രട്ടറിയായി സുഹൈർ മുസാഫിറും സ്ഥാനമേറ്റെടുത്തു. വൈസ് പ്രസിഡന്റുമാരായി സിയാദ്, റിഷാദ് എന്നിവരെയും തെരഞ്ഞെടുത്തു.ജോയിൻ സെക്രട്ടറിമാരായി റിയാസ് വടക്കാഞ്ചേരി, രാഹുൽ രാജൻ എന്നിവർ ചുമതലയേറ്റു. റഷീദ് വടക്കാഞ്ചേരി, അഷ്റഫ് വട്ടത്തറ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. ട്രെഷറർ അജിത്. മീഡിയ റാഷിദ് ഇസ്മായിൽ. ഓൺലൈൻ പ്രൊമോട്ടർ റാഷിദ് ബിലാൽ, ഫിറോസ് ബാബു. രോഷ്നി, സീന പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ മമ്മൂട്ടി ഫാൻസ് ലേഡീസ് വിങും രൂപീകരിച്ചിട്ടുണ്ട്. പ്രവീണ, കാവ്യ രമേഷ്, അമ്മൂസ് അമ്പാടി എന്നിവരും ലേഡീസ് വിങ് എക്സിക്യൂട്ടീവ് അംഗങ്ങളായി ചുമതലയേറ്റു. സതീഷ് കിളിമാനൂർ, ഷോബിൻ ജോസ്, സജ്മൽ സലിം,അദിൽ,ഫൈസൽ, സജിത്ത്, മിഗ്ദാദ് കളത്തിൽ, നിഖിൽ മുഹമ്മദ്, അർഷൽ, ജാഷിഖ്, അറിബ്, അലൈഖബർ മച്ചിങ്ങൽ, എബി കുര്യൻ എന്നിവർ പുതിയ കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. ഖത്തറിലെ ആദ്യത്തെ ഫാൻസ് അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം മികച്ച പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
