ആദ്യദിനം തന്നെ ഗംഭീര തുടക്കവുമായി അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ ആദ്യദിനം എല്ലായിടങ്ങളിലും ഹൌസ്ഫുൾ പ്രദർശനം നേടാൻ ചിത്രത്തിനായി. കൂടാതെ നാല്പതോളം കേന്ദ്രങ്ങളിൽ ചിത്രത്തിന് തേർഡ് ഷോ കളിക്കേണ്ടി വന്നതായി നിർമാതാവ് ജോബി ജോർജ് അറിയിച്ചു.
എല്ലാ റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. മമ്മൂട്ടി ഡെറിക്ക് അബ്രഹാം എന്ന IPS ഓഫീസർ ആയാണ് ചിത്രത്തിൽ എത്തുന്നത്. ക്ലാസ്സിനും മാസ്സിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരേ പോലെ ത്രിപ്തിപെടുത്തുന്നുണ്ട്.
ആദ്യദിനം തന്നെ കൊച്ചി മൾട്ടി പ്ലെക്സുകളിൽ ചിത്രത്തിന് ഗംഭീര കളക്ഷൻ നേടാൻ ആയിട്ടുണ്ട്. 98.41% ഓൿസുപെൻസിയിൽ 7 ലക്ഷത്തി 46,911 രൂപ നേടാൻ ആയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് അബ്രഹാം എന്നാണ് ബോക്സ്ഓഫീസ് അനലൈസേഴ്സിന്റെ വിലയിരുത്തൽ. കൊച്ചി മൾട്ടി കൂടാതെ തിരുവന്തപുരത്തും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. മൾട്ടി കൂടാതെ സിംഗിൾ സ്ക്രീനുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് കൂടുതൽ ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
