Connect with us

Hi, what are you looking for?

Latest News

ഗാനഗന്ധർവൻ പൂർത്തിയായി; സെപ്തംബർ 27 നു റിലീസ്.

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ ചിത്രീകരണം പൂർത്തിയായി. പൊള്ളാച്ചിയിൽ ആയിരുന്നു അവസാന ദിവസ ഷൂട്ടിംഗ്. എറണാകുളം, തൃശൂർ, വാഗമൺ, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഗാനഗന്ധർവനിൽ ഗാനമേള പാട്ടുകാരനായ കലാസദൻ  ഉല്ലാസ് എന്ന രസികൻ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെറിൽ മനോജ് കെ ജയൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, ഹരീഷ് കണാരൻ, കുഞ്ചൻ, സുനിൽ സുഖദ, അശോകൻ, ശാന്തി പ്രിയ, അതുല്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൽ എഡിററിംഗും നിർവഹിക്കുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ദീപക് ദേവാണ്.

https://www.facebook.com/1406100616311785/posts/2334118483509989/?substory_index=0

ഇച്ചായീസ് പ്രൊഡക്ഷൻസും പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. സെപ്തംബർ 27 നു ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. പി.ആർ.ഓ. മഞജു ഗോപിനാഥ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...