Connect with us

Hi, what are you looking for?

Latest News

ഗീത മടങ്ങി എത്തുന്നു ജോണി ജോണി യെസ് അപ്പയിലൂടെ

                നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ  അനശ്വരമാക്കിയ അഭിനയത്രിയാണ് ഗീത. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി ഇരുന്നൂറിൽ അധികം സിനിമകളിൽ ഗീത വേഷമിട്ടുണ്ട്. പദ്മരാജൻ, ഹരിഹരൻ, ഐ.വി ശശി തുടങ്ങിയ അതികായകരായ സംവിധായകരുടെ സിനിമകളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അവർക്ക് സാധിച്ചു. സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം നിരവധി സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ച നടിയാണ് ഗീത. ആവനാഴി, ഒരു വടക്കൻ വീരഗാഥ, നായർ സാബ്, ഇൻസ്‌പെക്ടർ ബൽറാം, വാത്സല്യം തുടങ്ങിയ സിനിമകളിൽ മമ്മൂട്ടിയ്‌ക്കൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഗീത.വിവാഹ ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഗീത അഭിനയ രംഗത്ത് നിന്ന് പൂർണമായി മാറി നിന്നിട്ടില്ല. പന്തയക്കോഴി, അൻവർ, മാസ്റ്റേഴ്സ്, മല്ലു സിംഗ്, നോർത്ത് 24 കാതം, സലാല മൊബൈൽസ് തുടങ്ങിയ സിനിമകളിലൂടെയും ചില ടെലിവിഷൻ സീരിയലുകളിലൂടെയും ഗീത അഭിനയ രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചു. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഗീത വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ്  ജോണി ജോണി യെസ് അപ്പ. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ അമ്മയായാണ് ഗീത വേഷമിടുന്നത്. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമാകാനാണ് തന്റെ ആഗ്രഹമെന്ന് ഗീത പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A