Connect with us

Hi, what are you looking for?

Latest News

ഗുഡ് വിൽ ഇനി ഡിജിറ്റൽ രംഗത്തേക്കും…

മലയാള ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് നമ്പർ വൺ പദത്തിലേക്ക് ഉയർന്ന ബാനറാണ് ഗുഡ് വിൽ എന്റർടെയിൻമെന്റ്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഗുഡ് വിൽ നിർമ്മാണരംഗത്തേക്ക് എത്തുന്നത്. ഗുഡ് വിലിന്റെ ബാനറിൽ നിർമ്മിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറി.  ചലച്ചിത്ര നിർമ്മാണത്തിന് പുറമെ ഓഡിയോ രംഗത്തും ഗുഡ് വിൽ ശ്രദ്ധേയ സാന്നിധ്യമായി. 

യൂട്യൂബ് ചാനൽ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഗുഡ് വിലിന്റെ യുട്യൂബ് ചാനൽ ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സുമായി മലയാള സിനിമാരംഗത്തു നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഗുഡ് വിൽ സാരഥിയായ ജോബി ജോർജ്ജിന്റെ ദീർഘവീക്ഷണവും ബിസിനസ്സ്  തന്ത്രങ്ങളുമാണ് കൈവച്ച മേഖലകളിലെല്ലാം ചുരുങ്ങിയകാലം കൊണ്ട് നമ്പർ വൺ പദവിയിൽ എത്താൻ ഗുഡ് വിൽ എന്റര്ടെയിന്മെന്റിനു  സഹായകമായത്. മമ്മൂട്ടിയോടുള്ള അടുപ്പവും ഇഷ്ടവുമാണ് പ്രവാസി വ്യവസായിയായിരുന്ന ജോബി ജോർജ്ജിനെ ചലച്ചിത്ര രംഗത്ത് എത്തിക്കുന്നത്. ഗുഡ് വിലിന്റെ ഒരു ചിത്രത്തിൽ ഒഴികെ ബാക്കിയെല്ലാറ്റിലും അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ സാനിധ്യം കാണാം. ‘ഗുഡ് വിൽ കമ്പനിയുടെ ഗുഡ് വിലാണ് മമ്മൂട്ടി’ എന്ന് ജോബി പറയും.

2020-ഓടെ ഗുഡ് വിൽ എന്റർടൈൻമെന്റ് പുതിയ മേഖലകളിലേക്ക് കൂടി ചുവടുവയ്ക്കുകയാണ്.  ആമസോണും നെറ്ഫ്ലിക്സും പോലുള്ള ആഗോളഭീമന്മാർ കൊടികുത്തിവാഴുന്ന ഡിജിറ്റൽ രംഗത്തും സാന്നിധ്യമറിയിക്കാൻ തയ്യാറെടുക്കുകയാണ് ഗുഡ് വിൽ.
“ഗുഡ് വിൽ ഡിജിറ്റൽ സിനിമകളുടെ ഡിജിറ്റൽ റൈറ്സ് വാങ്ങുകയും അവ ആവശ്യമുള്ള പ്ലാറ്റ്ഫോമുകൾക്ക് നൽകുകയും കൂടാതെ അവ ഗുഡ് വിലിന്റെ യൂട്യൂബ് ചാനലിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.” പുതിയ സംരംഭത്തെ കുറിച്ച് ജോബി ജോർജ്ജ് പറയുന്നു.
ഇതിനു പുറമെ തിയറ്റർ രംഗത്തേക്കും കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുഡ് വിൽ. 2020 മാർച്ചിന് മുൻപ് മൂന്നു സ്ക്രീൻ തുടങ്ങുമെന്ന് ജോബി ജോർജ്ജ് പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റുഡിയോ അടക്കമുള്ള ഗുഡ് വിലിന്റെ കോർപറേറ്റ് ഓഫീസ് 2020 മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. സ്വന്തം കെട്ടടത്തിലാണ് ഗുഡ് വിലിന്റെ  കോർപ്പറേറ്റ് ഓഫീസ്.

ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഷൈലോക്ക് ജനുവരി 23-നു തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി നായകനാകുന്ന ഈ സിനിമ 25 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി ഒരേ സമയം ചിത്രീകരിച്ച ഈ സിനിമ അജയ് വാസുദേവ് ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ മാസ് പരിവേഷമുള്ള ഇതിലെ കഥാപാത്രം ഇതിനകം ആരാധകർക്കിടയിൽ ഏറെ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ ടീസർ ഇതിനകം 2 മില്യൺ വ്യൂസ് പിന്നിട്ടു.
ഷൈലോക്ക് റിലീസിനു ശേഷം ഗുഡ് വിൽ തങ്ങളുടെ അടുത്ത പ്രോജക്ടുകൾ പ്രഖ്യാപിക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A