Connect with us

Hi, what are you looking for?

Latest News

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പേരൻപ്

അടുത്ത മാസം ഗോവയിൽ നടക്കുന്ന നാൽപ്പത്തി ഒൻപതാമത് ഇന്റർനാണൽ ഫിലിം ഫെസ്റ്റിവലിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ മമ്മൂട്ടി നായകനായ പേരൻപും. തമിഴിൽ ശ്രദ്ധേയങ്ങളായ സിനിമകൾ ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന പേരൻപ് അച്ഛൻ-മകൾ ബന്ധത്തിന്റെ കഥ പറയുന്ന ഒന്നാണ്. ഷാങ്ഹായ്, റോട്ടർഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച പേരൻപിന് നിരൂപകരുടെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചിരുന്നു. അഞ്ജലി, സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന പേരൻപ് ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് നിർമ്മിക്കുന്നത്.

1 Comment

1 Comment

  1. Avatar

    Shamsudheen Elayodath

    October 30, 2018 at 9:46 PM

    Congratulations

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A