Connect with us

Hi, what are you looking for?

Latest News

ഗ്രാൻഡ് ട്രെയിലർ ലോഞ്ച് അബുദാബിയിൽ

മമ്മൂട്ടി വൈശാഖ് ടീമിന്റെ വിഷു വെക്കേഷൻ ചിത്രമായ മധുരരാജയുടെ ഗ്രാൻഡ് ട്രെയിലർ റിലീസ് അബുദാബിയിൽ വച്ചു നടത്തും. . ഏപ്രിൽ 5നു അബുദാബി അൽ വഹ്ദ മാളിലാണ് പ്രോഗ്രാം. മമ്മൂട്ടി അടക്കമുള്ള പ്രമുഖ താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും. 

യു എ ഇ സമയം വൈകീട്ട് 6 മണിയ്ക്കാണ് (ഇന്ത്യൻ സമയം 7:30) ട്രെയിലർ ലോഞ്ച് ചെയ്യുന്നത്.
ആരാധകരെ ആവേശം കൊള്ളിക്കുന്ന കിടിലം ട്രെയിലർ ആണ് വൈശാഖും ടീമും ഒരുക്കിയിട്ടുള്ളത്. നിലവിലെ യൂട്യൂബ് റെക്കോർഡ് തകർക്കാൻ ഉതകും വിധത്തിൽ പ്രേക്ഷകലോകം ഏറെ ആകാംക്ഷയോടെയാണ് ട്രെയിലറിനായി കാത്തിരിക്കുന്നത്.
യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന ഒരു മാസ് ഫാമിലി ത്രില്ലർ ആയിരിക്കും മധുരരാജാ.
ചിത്രത്തിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് പോലെ രാജയും കൂട്ടരും ഡബിൾ അല്ല ; ട്രിപ്പിൾ സ്ട്രോങ്ങ്‌ ആണ്.
ഏപ്രിൽ 12നു ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിൽ എത്തും.
നെൽസൺ ഐപ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ് നിർമ്മിച്ച ചിത്രം യു കെ സ്റ്റുഡിയോസാണ് വിതരണം.

ജി സി സി ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഫാർസ് ഫിലിംസാണ് വിതരണം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A