സംസ്ഥാന അവാർഡ് ജേതാവായ സുദേവ് നായർ പ്രധാന വേഷത്തിലെത്തുന്ന ‘സ്ലീപ്ലെസ്സ്ലി യുവേഴ്സ്’ ഗൗതം സൂര്യ,സുദീപ് ഇളമൺ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ്.2018 ഐ. എഫ്. എഫ്. കെ യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ഉറക്കമില്ലായ്മ എന്ന അവസ്ഥ പരീക്ഷിക്കുന്ന പ്രണയജോഡികളുടെ കഥയാണ് പറയുന്നത്. മനശാസ്ത്ര സംബന്ധിയായ ഒരു വിഷയം കൂടി കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖമായ ദേവകി രാജേന്ദ്രനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഈ സിനിമയുടെ ഛായഗ്രഹണം നിർവ്വഹിച്ചതും സംവിധായകർ ചേർന്നാണ്. വർക്കിയാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ചിത്രസംയോജനം നിർവ്വഹിച്ച ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ അരുൺ എസ്.ജിയാണ്. സ്ലീപ്ലെസ്സ്ലി യുവേഴ്സിന്റെ ട്രെയിലർ പൃത്വിരാജാണ് പുറത്തിറക്കിയത്. ഡിസംബർ 9 ന് തീരുവനന്തപുരം കൈരളി യിൽ IFFK യുടെ ഭാഗമായി ‘സ്ലീപ്ലെസ്സ്ലി യുവേഴ്സ്’ പ്രദര്‍ശിപ്പിക്കും