Connect with us

Hi, what are you looking for?

Fans Corner

ചട്ടമ്പിനാട് തന്ന ആവേശം

ആദ്യമായി ഞാൻ ഒരു മമ്മൂക്ക സിനിമ കാണാൻ തിയേറ്ററിൽ പോകുന്നത് എന്റെ പതിനൊന്നാമ്മത്തെ വയസ്സിൽ ആണ്.അതിന് മുമ്പ് ടീവിയിൽ ഒരുപാട് മമ്മുക്ക സിനിമകൾ കണ്ടിട്ടുള്ളത് കൊണ്ട് ഞാൻ ആദ്യമേ പറയട്ടെ ഞാനൊരു മമ്മുക്ക ഫാൻ ആണ്.ഈ ഒരു പ്രായത്തിലാണ് ഞാൻ ആദ്യമായി തീയേറ്ററിലോട്ട്  സിനിമകൾ കാണാൻ പോകുന്നത്,സി ക്ലാസ്സ്‌ തീയേറ്ററിലോട്ട് ആയിരുന്നു  പോയിരുന്നത്,അങ്ങനെ ഒരു ദിവസം കൂട്ടുകാരുമൊത്തു സ്കൂളിലോട്ട് പോകും വഴി ഞങ്ങളിലുള്ള പ്ലസ് വൺ,പ്ലസ് ടു പഠിക്കുന്ന ഇക്കമാർ പോകും വഴി ക്ലാസ് കട്ട്‌ ചെയ്ത് സിനിമക്ക് പോകാൻ പ്ലാൻ ഇടുന്നുണ്ട്,ക്ലാസ്സ്‌ കട്ട്‌ ചെയ്യേണ്ടി വരും എന്നുള്ളത് കൊണ്ടും പിന്നെ തിയേറ്റർ ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് നിന്നും 10 KM അകലത്തിൽ ആയതു കൊണ്ടും ഞാൻ അങ്ങോട്ട് ശ്രദ്ധ കൊടുത്തില്ല.അല്പം മുന്നോട്ട് നീങ്ങി സ്കൂൾ എത്തുന്നതിനു മുമ്പ് ഒരു ഇക്ക ഞങ്ങളോടായി ചോദിച്ചു,ഡാ നിങ്ങൾ സിനിമക്ക് വരണോ എന്ന്,ആദ്യം ഇല്ല എന്ന് പറഞ്ഞു നടന്നു തുടങ്ങിയപ്പോൾ വെറുതെ ഒരു കൗതുകത്തിന് ഞാൻ തിരിച്ചു ചോദിച്ചു,ഏതാ സിനിമ?? അപ്പൊ ആ ഇക്ക പറഞ്ഞു “ചട്ടമ്പിനാട്” മമ്മുക്കാന്റെ ഇന്ന് റീലീസാണ്.പെട്ടെന്ന് എന്റെ മനസ്സിൽ ആവേശമുണർന്നു  സിനിമ മമ്മുക്കയുടേതാണെന്നും A ക്ലാസ്സ്‌ തീയേറ്ററിലോട്ട് ആണ് കാണാൻ പോകുന്നതെന്നും സി ക്ലാസ്സ്‌ തീയേറ്ററിലോട്ട് സിനിമയെത്താൻ മാസങ്ങൾ എടുക്കുമെന്നൊതൊക്കെ മനസ്സിൽ വന്നപ്പോൾ എന്റെ സമപ്രായക്കാരനും എന്റെ കൂട്ടുകാരനുമായ മുഹ്‌സിനെയും സമ്മതിപ്പിച്ചു മനസ്സിൽ ഒരുപാട് പേടി ഉണ്ടെങ്കിലും ഞങ്ങൾ പോകാൻ ഉറപ്പിച്ചു,അങ്ങനെ തിയേറ്ററിലോട്ട് ബസ് കയറി.

തിയേറ്ററിൽ കണ്ട കാഴ്ച എന്നെയും മുഹ്‌സിനെയും ഞെട്ടിച്ചു.ആദ്യമായിട്ടാണ് ഒരു സിനിമക്ക് ഇത്രയും തിരക്കും ബഹളവും കാണുന്നത്,സത്യത്തിൽ ഞങ്ങൾക്ക് പേടിയായി,അറിയുന്ന ആരെങ്കിലും ഉണ്ടാകുമോ,ഇതെങ്ങാനും വീട്ടിലറിയോ ഇങ്ങനെ ഒരുപാട് സംശയങ്ങൾ ഒക്കെ സ്വയം മനസ്സിനോട് ചോദിച്ചിരിക്കുമ്പോൾ ടിക്കറ്റുമായി ഇക്കമാർ വന്നു.ഇരുട്ടുള്ള ഒരു നീണ്ട ഇടവഴിയിലൂടെ ഞങ്ങൾ തിയേറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചു,അവിടെ കണ്ട കാഴ്ച എന്നെയും മുഹ്‌സിനെയും  അത്ഭുതപ്പെടുത്തി.സ്ക്രീൻ കർട്ടൻ കൊണ്ട് മറച്ചിരിക്കുന്നു.ഞങ്ങൾ പോയ സി ക്ലാസ്സ്‌ തീയേറ്ററിനേക്കാളും രണ്ട് മൂന്നിരട്ടി വലിപ്പം,ചിലർ കടലാസ് കഷ്ണങ്ങളായി മുറിക്കുന്നു,മറ്റു ചിലർ ആവേശത്താൽ അതിലൂടെ ഓടി നടക്കുന്നു.ഞങ്ങൾക്ക് തിയേറ്ററിന്റെ കുറച്ചു മധ്യത്തിലായി സീറ്റ്‌ കിട്ടി.അങ്ങനെ ഷോ തുടങ്ങി.പെട്ടെന്ന് തീയേറ്ററിലാകെ കളർ ലൈറ്റിനാലും ആവേശം കൊള്ളിക്കുന്ന സൗണ്ടിനാലും നിറഞ്ഞു ശേഷം കർട്ടനിൽ ലൈറ്റുകൾ തെളിഞ്ഞു പതിയെ അത് പൊങ്ങാൻ തുടങ്ങി.പിന്നെ സ്‌ക്രീനിൽ ടൈറ്റിൽ കാർഡ് തെളിഞ്ഞു,അവിടെ കൂടിയ ആളുകൾ കടലാസ് കഷ്ണങ്ങൾ വാരിവിതറി ആവേശത്താൽ ചാടി കളിച്ചു,അത് കണ്ട് ഞങ്ങൾ പരസ്പരം നോക്കി.ഞങ്ങളും ആവേശത്തിലായി.അങ്ങനെ മമ്മുക്കാന്റെ എൻട്രി നേരത്തെ ടൈറ്റിൽ തെളിഞ്ഞപ്പോൾ ഉള്ളതിനേക്കാളും ആവേശത്തിൽ ജനങ്ങൾ ആർത്തുല്ലസിച്ചു കൂടെ ഞങ്ങളും,ഒരു മിനുട്ട് സിനിമയിലെ സൗണ്ടും വിഷ്വൽസും ഒന്നും ഞങ്ങൾ കണ്ടില്ല.സിനിമയിലെ മമ്മുക്കാന്റെ സംസാരരീതിയും സുരാജേട്ടന്റെയും സലിം ഏട്ടന്റെയും ഒക്കെ കോമഡി ഒക്കെ കേട്ട് ചിരിച്ച് ചിരിച്ച് ആക്ഷൻ സീനുകളിലൊക്കെ ആർത്തു കയ്യടിച് ആവേശഭരിതരായി ഞങ്ങൾ സിനിമ കണ്ടു തീർത്തു.സിനിമക്ക് ശേഷം അവിടെ കൂടിയവർ മമ്മൂക്കയ്ക്ക് കയ്യടിച്ചും ജയ് വിളിച്ചും തിയേറ്റർ വിട്ട.പക്ഷെ വീണ്ടും ആ ഭയം ഞങ്ങളെ പിടികൂടി,ക്ലാസ്സ്‌ കട്ട്‌ ചെയ്തതും സ്കൂൾ വിടാൻ ഇനിയും മണിക്കൂറുകൾ ബാക്കി ഉണ്ടെന്നും അങ്ങനെ പേടിച് ഞങ്ങൾ നാട്ടിലെത്തി,പരിചയമുള്ളവരുടെ കണ്ണിൽ പെടാതെ ഞങ്ങൾ ഒരു പാടത്തേക്ക് പോയി,സ്കൂൾ വിടുന്നത് വരെ ആ പാടത്തു വിശപ്പും സഹിച്ചു ഞങ്ങൾ കാത്തിരിന്നു.അങ്ങനെ സംഭവബഹുലമായ എന്റെ ജീവിതത്തിൽ ആദ്യത്തെ സ്കൂൾ കട്ട്‌ ചെയ്യലിനും ആദ്യ എ ക്ലാസ്സ്‌ തീയേറ്ററിലെ പ്രവേശനത്തിനും മമ്മുക്കാടെ ഒരു സിനിമ ആദ്യമായി തിയേറ്ററിൽ കണ്ടതിനും ആ ദിവസം സാക്ഷിയായി.ഇന്നും ചട്ടമ്പിനാട് ടീവിയിലോ മറ്റോ കാണുമ്പോൾ ആ ആദ്യ ദിവസത്തെ ആവേശം തന്നെയാ മനസ്സിൽ വരുന്നത്.അതിന് ശേഷം മമ്മുക്കാടെ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണാൻ ആഗ്രഹിച്ചു.പക്ഷെ പ്രായവും സാഹചര്യവും അതിന് കൂട്ടായില്ല.പിന്നീട് പ്ലസ് വണ്ണിലെത്തിയപ്പോളാ എന്റെ ആഗ്രഹം ഞാൻ സാധിച്ചു തുടങ്ങിയത്.അതിന് ശേഷം മമ്മുക്കാടെ വിരലിലെണ്ണാവുന്ന സിനിമയെ ഞാൻ ആദ്യ ദിനം കാണാതിരുന്നൂട്ടൊള്ളൂ.വർഷങ്ങൾ ഒരുപാട് കഴിന്നിട്ടും നാസിക് ഡോളും ശിങ്കാരി മേളവും പടക്കം പൊട്ടിക്കലും ഒക്കെ ആയി ഒരുപ്പാട് FDFS കൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും അന്ന് ആദ്യമായി പെരിന്തൽമണ്ണ വിസ്മയയിൽ നിന്നും കണ്ട “ചട്ടമ്പിനാട്” ന്റെ FDFS ന്റെ ആവേശവും ആഹ്ലാദവും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.അത് പോലെ തന്നെയാണ് മമ്മുക്കാന്റെ കൂടെ ഒരു ഫോട്ടോ,മമ്മുക്കാനെ ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഒരു ഫോട്ടോക്കായി ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെകിലും ഇന്നും ഒരു സ്വപ്നമായി അത് തുടരുന്നു.മമ്മുക്കാന്റെ കൂടെ ഒരു ഫോട്ടോകായും മമ്മുക്കാന്റെ അടുത്ത FDFS നായും ഞാൻ കാത്തിരിക്കുന്നു.

MUHAMMED HARIS M

https://www.facebook.com/haris.zais

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A