പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ശ്രീ. ഷഫീർ സേട്ട് (44) അന്തരിച്ചു. കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച് ഇന്ന് പുലർച്ചെ 2 മണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ : ഐഷ മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ.
ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. പരുന്ത്, കഥ പറയുമ്പോള്‍ തുടങ്ങി ഏഴോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കൺട്രോളറായും ഷഫീർ സേട്ട് പ്രവർത്തിച്ചിട്ടുണ്ട്.