മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വിശ്വരൂപത്തിന്റെ പടങ്ങൾ ക്യാൻവാസിൽ വരച്ചു ശ്രദ്ധേയനായ മുഹമ്മദ് ഇർഷാദ് എന്ന ചിത്രകാരന് ആ വിശ്വരൂപത്തെ നേരിൽ കാണാനും വരച്ച ചിത്രങ്ങൾ കാണിക്കാനും കഴിഞ്ഞതിന്റെ ത്രില്ലിലാണ്.
ദുബൈയിൽ നടന്ന കൈരളിയുടെ ഇശൽ ലൈല എന്ന പ്രോഗ്രാമിനു എത്തിയപ്പോഴാണ് ഇർഷാദ് താൻ വരച്ച ചിത്രങ്ങൾ തന്റെ ഇഷ്ടനടൻ മമ്മൂക്കയെ കാണിച്ചത്.
ഇർഷാദിന്റെ ചിത്രങ്ങളെല്ലാം നോക്കിക്കണ്ട മമ്മൂട്ടി ഒരു ചിത്രത്തിൽ കൈയൊപ്പ് ചാർത്തിക്കൊടുക്കാനും മറന്നില്ല.
കൂട്ടത്തിൽ കളറിൽ വരച്ച മധുരരാജയുടെ ചിത്രം മമ്മുക്കയ്ക്ക് കൂടുതൽ ഇഷ്ടമായി. ഞാൻ ആദ്യമായാണ് കളറിൽ വരക്കുന്നത്. സാധാരണ പെൻസിലും പേനയും കൊണ്ടാണ് വരയ്ക്കാറുള്ളത്. എന്നാൽ മധുരരാജാ പോലൊരു കളർഫുൾ ഇടിവെട്ട് കഥാപാത്രത്തെ കളറിൽ തന്നെ വരയ്ക്കണം എന്നു തോന്നി.
ഓരോ സിനിമ റിലീസാകുന്ന സമയത്ത് ആ പടത്തിലെ മമ്മുക്കയുടെ ക്യാരക്ടർ വരച്ചുകൊണ്ട് ആ ചിത്രവുമായാണ് ഫാൻസ് ഷോയ്ക്കും ആദ്യ ഷോയ്ക്കുമെല്ലാം പോകാറുള്ളത്. താൻ വരയ്ക്കുന്ന ചിത്രങ്ങൾ ഇർഷാദ് എഫ് ബിയിൽ ഇടാറുണ്ട്. ചിത്രം വര പഠിചിട്ടില്ല. വരച്ചുവരച്ചു തെളിഞ്ഞതാണ് എന്ന് ഇർഷാദ്.
ചിത്രകലയോടും അതിലുപരി മമ്മൂക്കയോടും ഉള്ള ഇഷ്ടവും കൊണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചിത്രങ്ങൾ വരച്ചു തുടങ്ങി. വരച്ചതിൽ 90%വും മമ്മൂക്ക ചിത്രങ്ങളാണ്.
ഓരോ ചിത്രം വരക്കുമ്പോഴും മനസ്സിലുളള ആഗ്രഹം അത് നേരിട്ട് മമ്മുക്കയ്ക്കു കൊടുക്കണം എന്നായിരുന്നു.
i
2014-ൽ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസിന്റെ ലൊക്കേഷനിൽ പോയാണ് താൻ വരച്ച മമ്മൂട്ടിയുടെ ചിത്രം മമ്മൂട്ടിയ്ക്ക് കൈമാറുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡണ്ടായിരുന്ന ജിൻസ് ആണ് അതിനുള്ള സൗകര്യം ഒരുക്കിത്തന്നത് എന്ന് ഇർഷാദ് നന്ദിയോടെ ഓർക്കുന്നു . ആ ചിത്രം ഇന്നും മമ്മൂക്കയുടെ ഡ്രോയിങ് റൂമിൽ ഇരിക്കുന്നുണ്ട് എന്ന് അഭിമാനത്തോടെ ഇർഷാദ്.
കൊല്ലം അഞ്ചൽ സ്വദേശിയായ മുഹമ്മദ് ഇർഷാദ് ദുബൈയിൽ കാർ റെന്റൽ കമ്പനിയിലാണ് വർക് ചെയ്യുന്നത്.
മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ ദുബായ് യൂണിറ്റിൽ അംഗമാണ് ഇർഷാദ്.
മമ്മൂക്കയെ നേരിൽ കാണാനും താൻ വരച്ച ചിത്രങ്ങൾ കൈമാറാനും തന്നെ സഹായിച്ചതിന് യു എ യിലെ ഫാൻസ് അംഗങ്ങളോട് പ്രത്യേകം കടപ്പാടുണ്ട് എന്ന് ഹർഷദ് പറഞ്ഞു. ഒപ്പം തന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു പ്രോത്സാഹനം നൽകിയ മമ്മൂട്ടി ടൈംസിനോടുള്ള നന്ദി രേഖപ്പെടുത്താനും ഇർഷാദ് മറന്നില്ല.
