ഒരിടവേളയ്‌ക്കുശേഷം ജനപ്രിയനായകൻ ദിലീപ് ഫുൾ ടൈം കോമഡി വേഷത്തിൽ എത്തുന്ന ബി ഉണ്ണികൃഷ്‍ണന്റെ കോടതിസമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21നു തിയേറ്ററുകളിൽ എത്തും.
ജന്മനാ വിക്കുള്ള ബാലൻ വക്കീൽ എന്ന രസികൻ കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ വിക്ക് മൂലം കക്ഷികൾക്ക് കോടതികളിൽ കേസുകളിൽ തിരിച്ചടി നേരിടുന്നത് സ്ഥിരം പതിവായ ബാലൻ വക്കീലായി ദിലീപ് എത്തുമ്പോൾ തിയേറ്ററുകയിൽ ചിരിയുടെ ഉത്സവം തീർക്കുമെന്നുറപ്പ്.
മമതാ മോഹൻദാസ് ആണ് ചിത്രത്തിലെ നായിക. ദിലീപിന്റെ ഭാഗ്യജോഡിയായ മമത മൈ ബോസ്, റ്റു കൺട്രീസ് എന്നീ ചിത്രങ്ങൾക്കുശേഷം ദിലീപിന്റെ നായികയായി വേഷമിടുന്നു.
അജു വർഗീസ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട് സൈജു കുറുപ്പ്, പ്രിയ ആനന്ദ്, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
പ്രശസ്ത ബൊളിവിഡ് നിർമ്മാതാക്കളായ വയാകോം 18 മോഷൻ പിക്ചേഴ്സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയിരിക്കും.