Connect with us

Hi, what are you looking for?

Latest News

ചോരകൊണ്ട് ചരിത്രമെഴുതിയ ചാവേറുകളുടെ കഥ; മാമാങ്കത്തിനെ കുറിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി !!

മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം, മാമാങ്കം എന്ന ചിത്രത്തെ പറ്റി മലയാളികൾ കേട്ടിട്ട് രണ്ടുവർഷത്തിനു മേലെ ആയി. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന് അവകാശ പെടുന്ന ചിത്രം കൂടിയാണ് മാമാങ്കം, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ നാളെ കാലത്ത് 10 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജ് വഴി മലയാള സിനിമാ ലോകത്തിന് സമർപ്പിക്കും. മലയാളത്തിലെ ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുമ്പോൾ നിർമാതാവ് വേണു കുന്നപ്പിള്ളി മാമാങ്കത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചുവടെ.

മാമാങ്ക വിശേഷങ്ങൾ …
ഏകദേശം രണ്ടു വർഷമായി നടക്കുന്ന ഈ സിനിമയുടെ pre production, shooting എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്…ഇനി ഏതാനും ദിവസങ്ങൾ മാത്രം…അതിനു ശേഷം post production ജോലികൾ…
ഈ കഴിഞ്ഞ രണ്ടു വർഷമായുളള യാത്രയിൽ കുറെയേറെ കാര്യങ്ങൾ പഠിച്ചു…ഇതിനിടയിൽ Hollywood ൽ ഒരു സിനിമയെടുക്കുകയും,എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വിജയം കൈവരിക്കാനും സാധിച്ചൂ…കൈപ്പും,സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു…ആർക്കങ്കിലും ഭാവിയിൽ ഉപയോഗ പെട്ടേക്കാം…
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ,മുതൽ മുടക്കുള്ള സിനിമയെന്നോ ഞാൻ അവകാശപ്പെടുന്നില്ല….എങ്കിലും ചില കാര്യങ്ങളിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുണ്ടാകാം ….വലിപ്പത്തിലും,എണ്ണത്തിലും ഇത്രയേറെ സെറ്റുകൾ,യുദ്ധരഗങ്ങളിൽ ഉപയോഗിച്ച machine, crane കൾ,ജൂനിയർ ആർട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങൾ,ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വഽത്തഽസ്തത പുലർത്തുമായിരിക്കും…
എന്തു പറഞ്ഞാലും കാണികൾക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്…പല ചേരുവകളിലും ഇതു സാധ്യമാണ്….
വെറുമൊരു producer ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ passion നോടു കൂടിയാണ് എന്റെ യാത്ര….കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂർത്തങളും,മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകൾ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും,വീണ്ടും, വീണ്ടും കാണാൻ തോന്നിയേക്കാവുന്ന action രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂർത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം….
അഹങ്കാരത്തിന്റെയോ,അവകാശവാധങ്ങളുടേയോ ഒരു കണിക പോലു മില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ….
ഇതു പോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല….ഓരോ ചുവട് വെക്കുമ്പോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ…ആ മുഖങ്ങളിലെപ്പോളും,അത്ഭുതവും,ആശ്ചര്യവും,വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങൾക്ക് കാണേണ്ടത്….അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു…സുന്തരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകൾ കാണാൻ കാത്തിരിക്കൂ…

ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് 16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു.

അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്. മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാർ മാന്വലിൽ ഉൾപ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

1755 ല്‍ ആണ് കേരളചരിത്രത്തിലെ അവസാനത്തെ മാമാങ്കം. അടുത്ത മാമാങ്കത്തിനായി അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടണ്ടിരിക്കേയാണ് 1765 ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലി മലബാര്‍ കീഴടക്കുന്നത്. നാട്ടു രാജാക്കന്മാരുടെ പ്രതാപം അവസാനിച്ചതോടെ മാമാങ്കവും മുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...