മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഛത്തീസ്ഗഡില്‍ പുരോഗമിക്കുന്നു.ആക്ഷന്‍ കോമഡി ചിത്രമായ ഉണ്ടയിൽ ഇൻസ്‌പെക്ടർ മാണി സാർ എന്ന തകർപ്പൻ കഥാപാത്രമായാണ് മെഗാ സ്റ്റാർ എത്തുക. ഉണ്ടയുടെ അണിയറ പ്രവർത്തകർ ഛത്തീസ്ഗഡില്‍ എത്തിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ലൊക്കേഷനുകളും കഥാ പരിസരങ്ങളും ചിത്രത്തിന്റെ പുതുമയായിരിക്കുമെന്ന് നിർമാതാവ് കൃഷ്ണന്‍ സേതുകുമാര്‍ പറഞ്ഞു. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യിൽ മമ്മൂട്ടിക്കൊപ്പം വൻ താര നിരയും അണി നിരക്കുന്നുണ്ട്.