അന്തർദേശീയ ചലച്ചിത്ര മേളകളിൽ അടക്കം നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടിയ പേരൻപ് ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുന്നു. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമായ പേരൻപിന് അടുത്ത കാലത്തൊന്നും ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്തതരം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരും ഒരേ സ്വരത്തിൽ മികച്ചതെന്ന് സാക്ഷ്യപ്പെടു ടുത്തുന്ന ചിത്രത്തെ പ്രമുഖ മാധ്യമങ്ങളും നിരൂപകരും ഒരു മികച്ച ചലച്ചിത്രാനുഭവം എന്നാണ് വാഴ്ത്തുന്നത്. റാം സംവിധാനം ചെയ്ത സിനിമയിൽ അമുദവനായുള്ള മമ്മൂട്ടിയുടെ പ്രകടനത്തെ മുക്തകണ്ഠം പ്രശംസിക്കുകയാണ് പ്രേക്ഷകരും നിരൂപകരും ചലച്ചിത്ര ലോകവും. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ സിനിമ കണ്ടിട്ട് നടത്തിയ വൈകാരികമായ പ്രതികരണങ്ങളും ചർച്ചയായിരുന്നു. വലുതും ചെറുതുമായ റിലീസ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിലാണ് പേരൻപ് പ്രദർശിപ്പിക്കുന്നത്. വാണിജ്യച്ചേരുവകൾ ഇല്ലാത്ത വിധേയൻ, പൊന്തൻ മാട, തുടങ്ങിയ കലാമൂല്യമുള്ള മമ്മൂട്ടിച്ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി ബോക്സ് ഓഫീസ് വിജയങ്ങൾ ആയ ചരിത്രം ആവർത്തിക്കപ്പെടുകയാണ് പേരൻപിലൂടെ.
Latest News
ജനപ്രീതി നേടി പേരൻപ് മുന്നേറുന്നു. കലാമൂല്യമുള്ള സിനിമകൾ ബോക്സ് ഓഫീസ് വിജയങ്ങളാകുന്ന മമ്മൂട്ടി മാജിക്ക് വീണ്ടും
Related Articles
Latest News
മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...
Latest News
അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...
Reviews
സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...