മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അജയ് വാദുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്, നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ജോബി ജോർജ് ആണ്. ചിത്രത്തിന്റെ രണ്ട് ടീസറുകൾ നേരത്തെ പുറത്തിറക്കിയിരുന്നു. വളരെ മികച്ച അഭിപ്രായമാണ് രണ്ട് ടീസറുകളും നേടിയത്.
മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ രാജ് കിരണും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. മലയാളത്തിനു പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഷൈലോക് തമിഴ് പതിപ്പിന് കുബേരൻ എന്നാണ് പേരിട്ടിരിക്കുന്നത്, ചിത്രത്തിന്റെ തമിഴ് വിതരണാവകാശം രാജ് കിരൺ നേരത്തെ സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും ഒരേ ദിവസം ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ട്.
#Shylock Brand New Poster 🥰
— Meena (@ActressMeena_FP) January 5, 2020
Grand Release on Jan 23 #Kuberan #Mammootty #Meena #Rajkiran @ActressMeena pic.twitter.com/SH34E8tRYI
മമ്മൂട്ടിയുടെ ചിത്രത്തിലെ വേഷം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ചിത്രം ആരാധകർക്ക് മുൻപിൽ എത്തുന്നത്. മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ ഈ ടീമിൽ എത്തിയ രണ്ട് ചിത്രങ്ങളും മാസ്സ് ചിത്രങ്ങളുടെ ശ്രേണിയിൽ ഉൾപ്പെട്ടതാണ്.
#Shylock pic.twitter.com/5hMSZalCsU
— AJAI VASUDEV (@ajai_vasudev) January 13, 2020
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ മാസം 17ന് ദുബായിൽ വെച്ച് നടത്താൻ ഒരുങ്ങുകയാണ്. വേൾഡ് വൈഡ് ഫിലിംസാണ് ചിത്രത്തിന്റെ GCC വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദുബായ് റാസൽ കൂറിലെ ഫ്രഷ് ഓപ്പൺ മാർക്കറ്റ് പരിസരത്ത് വെച്ചാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുക. ഫ്രീ എൻട്രി പാസ്സ് വെച്ചാണ് പ്രോഗ്രാം നടത്തുന്നത്. ചടങ്ങിൽ മമ്മൂട്ടി, മീന, ജോബി ജോർജ്, അജയ് വാസുദേവ്, ബിബിൻ മോഹൻ, ഗോപി സുന്ദർ, തിരക്കഥാകൃത്തുക്കൾ ആയ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
#Shylock 😊@mammukka @ajai_vasudev pic.twitter.com/gqeYm9WVfn
— Anto Joseph (@IamAntoJoseph) January 13, 2020
കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ബൈജു സന്തോഷ്, മീന, സിദ്ദിഖ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ മാസം 23നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്, ഓഡിയോ ലോഞ്ചിനൊപ്പം ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലറും പ്രേക്ഷകന് മുന്നിൽ എത്തും.
