അനീഷ് അൻവർ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗ്രാൻഡ് ഫാദർ’. ഈ മാസം പന്ത്രണ്ടിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തും. ഈ സിനിമയുടെ പൂജയ്ക്ക് മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിൻെറയും സാന്നിധ്യവുമുണ്ടാകും. ജയറാം തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. ദിവ്യ പിള്ള, സുരഭി സന്തോഷ്, അനുശ്രീ, സെന്തിൽ കൃഷ്ണ, ബൈജു, സൗബിൻ, ധർമജൻ, ഹരീഷ് കണാരൻ, ബാബുരാജ് തുടങ്ങിയവരും ഈ ചിത്രത്തിൽ ഉണ്ട്.ഷാനി ഖാദറാണ് ഗ്രാൻഡ് ഫാദറിന്റെ തിരക്കഥ രചിച്ചത്.സമീർ ഹഖ് ഛായാഗ്രഹണവും വിഷ്ണു മോഹൻ സിത്താര സംഗീത സംവിധാനവും നിർവഹിക്കുന്നു